Wednesday, 12 June 2013

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ചോളം, ബാര്‍ലി പോലുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിയ്‌ക്കേണ്ടവയാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിയ്ക്കാം.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്‍കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. വേണ്ട രീതിയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തുക.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ദഹനക്രിയ കൃത്യമായി നടക്കുന്നതിന് തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ഇഞ്ചിയും ഇഞ്ചിയിട്ട ചായയും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് നല്ലതു തന്നെ.

 

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

കൂണ്‍ പ്രതിരോധശേഷി നല്‍കാനും അണുബാധ തടയാനും സഹായിക്കുന്ന ഒന്നാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.


മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തു വരാവുന്ന കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്.








No comments:

Post a Comment