ചെറുപ്പം നിറഞ്ഞ ചര്‍മത്തിന് വൈറ്റമിന്‍ ഇ ഫേസ് പായ്
വൈറ്റമിന്‍ ഇ ചര്‍മസംരക്ഷണത്തിന് ആവശ്യമുള്ള ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായക്കൂടുതലുമെല്ലാം ഒഴിവാക്കാനുള്ള ഒന്നാണ് വൈറ്റമിന്‍ ഇ.ഒലീവ് ഓയില്‍, ആപ്രിക്കോട്ട്, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം വൈറ്റമിന്‍ ഇയുടെ ഉറവിടങ്ങളാണ്.
വൈറ്റമിന്‍ ഇ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തെ സംരക്ഷിക്കും. ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

പഴത്തില്‍ വൈറ്റമിന്‍ ഇ, എ, ബി, പൊട്ടാസ്യം, മംഗ്നീഷ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പഴം നല്ലപോലെ ഉടച്ച് ഇതില്‍ അല്‍പം ഓട്‌സ് പൊടിച്ചതും പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ഇളം ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
മാങ്ങയിലും വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാങ്ങയുടെ പള്‍പ്പ്, 1 സ്പൂണ്‍ വീറ്റ് ജേം ഓയില്‍, 1 ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
തേനും വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിലെ എണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ബട്ടര്‍ ഫ്രൂട്ടില്‍ വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇതുപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കാം. ബട്ടര്‍ ഫ്രൂട്ട് ഉടച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം.
ഇത്തരം ഫേസ് പായ്ക്കുകള്‍ പരീക്ഷിച്ചു നോക്കൂ. തിളങ്ങുന്ന, പ്രായം തോന്നാത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാം.
No comments:
Post a Comment