Wednesday, 12 June 2013

സ്ത്രീ ആഗ്രഹിക്കുന്ന 10 രഹസ്യങ്ങൾ

സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്‌? നിങ്ങളാരെങ്കിലും എപ്പോഴെങ്കിലും ഇങ്ങനെയൊരു ചോദ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, ഞങ്ങളിതാ ഇവിടെ, നിങ്ങൾക്കായി പത്ത് രഹസ്യ വഴികൾ പറഞ്ഞുതരുന്നു.
സന്തോഷകരമായ കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുന്ന ദമ്പതികളിൽ നടത്തിയ പഠനത്തിൽ നിന്നുമാണ് ഈ വഴികളെല്ലാം വിശകലനം ചെയ്തെടുത്തത്.

സംരക്ഷിക്കപ്പെടുന്നെന്ന തോന്നൽ :

അവളെപ്പോഴെങ്കിലും സങ്കടപ്പെട്ടിരിക്കുകയോ, മറ്റെന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ അവളുടെ സഹായത്തിനുണ്ടാവണം. താൻ ഒരു പുരുഷന്റെ സംരക്ഷണയിലാണെന്ന തോന്നൽ അവളിൽ വല്ലാത്തൊരു നിർവൃതിയുണ്ടാക്കും. അവളുടെ സന്തോഷത്തിലും സന്താപത്തിലും നിങ്ങളുടെ ഒരു കൈ ഉണ്ടാവണം.

നിങ്ങളുടെ കായിക കരുത്ത്

നിങ്ങളൊരു കാമുകനൊ ഭർത്താവൊ ആണെങ്കിൽ നിങ്ങളുടെ കാമുകി അല്ലെങ്കിൽ ഭാര്യ, അവളെപ്പോഴും നിങ്ങളുടെ കരുത്ത് ആഗ്രഹിക്കും. പ്രണയത്തിന്റെ കാര്യത്തിൽ സ്ത്രീയ്ക്കെപ്പോഴും യാഥാസ്ഥിതിക മനോഭാവമാണ്, പുരുഷന്റെ കരുത്തിൽ അവൾ ആകൃഷ്ടയാണ്. അതായത് ഒരു കസേര എടുത്ത് മാറ്റാനോ ഡോർ തുറക്കാനോ, അവളെക്കൊണ്ട് സാധിക്കുമെങ്കിൽ പോലും, അവൾ അവശയായോ ക്ഷീണിതയായോ കാണപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ അവളുടെ സഹായത്തിനെത്തണം. അതാണ്‌ അവൾ ആഗ്രഹിക്കുന്നതും.
 

വസ്ത്രധാരണം :

 സൗന്ദര്യം വരും പോകും, അത് എല്ലാകാലവും നിലനില്ക്കില്ല. പക്ഷേ, നിങ്ങളുടെ വസ്ത്രധാരണത്തിലുള്ള ശ്രദ്ധ, അത് മരണം വരെ നിലനില്ക്കും. പാർട്ടിക്കും മറ്റും പോകുമ്പോൾ നിങ്ങൾ ധരിക്കുന്ന വസ്ത്രം, അത് ശരീരത്തോട് ചേരുമ്പോൾ നല്കുന്ന ഒരു സൗന്ദര്യ ശാസ്ത്രമുണ്ട്. തന്റെ പുരുഷൻ മറ്റുള്ളവരെക്കാൾ ജെന്റൽ ആകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഭൂരിഭാഗവും. നിങ്ങൾ ടൈറ്റ് ജീൻസ് ധരിച്ച് കാണാനാണ് അവൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ അത് ധരിച്ചിരിക്കണം.
 

കുറവുകൾ മറച്ചു വെക്കാതിരിക്കുക :

നിങ്ങൾക്ക് എന്ത് കുറവുകൾ തന്നെ ഉണ്ടായിക്കോട്ടെ, അത് ഒരിക്കലും നിങ്ങൾ അവളുടെ മുന്നിൽ മറച്ച് വെക്കാതിരിക്കുക. അതായത് നിങ്ങൾ നിങ്ങളുടെ കുറവുകൾ തിരിച്ചറിയുന്നുവെന്നും അത് ഇല്ലാതാക്കുവാൻ വേണ്ടി പരിശ്രമിക്കുന്നുവെന്നും അവളെ മനസ്സിലാക്കിക്കുക. തന്റെ പുരുഷന്റെ വളർച്ച അവൾ എല്ലായ്പ്പോഴും ആഗ്രഹിക്കും.

വീണ്ടും വീണ്ടും പറയുക

അവൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയുക. അതായത് 'നിന്നെ കാണാൻ വളരെ ഭംഗിയായിട്ടുണ്ടെന്നോ, നിന്റെ ഹെയർ സ്റ്റൈൽ സൂപ്പറായിട്ടുണ്ടെന്നോ, ഈ ഡ്രെസ്സിൽ നീ വളരെ സുന്ദരിയായിട്ടുണ്ടെന്നോ' ഇങ്ങനെ എന്തെങ്കിലും അവളുടെ ഭംഗിയെ പറ്റിയോ, കഴിവിനെ പറ്റിയോ എല്ലായ്പ്പോഴും അവളോട് പറയുക. അവൾ ചോദിക്കാതെ തന്നെ അവൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

സൗഹൃദ സംഭാഷണങ്ങൾ ഭയപ്പെടാതിരിക്കുക

നിങ്ങൾ തമ്മിലുള്ള ബന്ധത്തിനെക്കുറിച്ചും, നിങ്ങളുടെ സ്നേഹത്തെ പറ്റിയുമൊക്കെ അവൾ സംസാരിക്കുകയാണെങ്കിൽ ഭയപ്പെടാതിരിക്കുക, നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തെന്നല്ല അതിനർത്ഥം, അത് അവൾ നിങ്ങളുടെ സ്നേഹത്തെ അറിഞ്ഞു സംസാരിക്കുകയാണ്. അത് നല്ലതാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ സത്യസന്ധമായി സംസാരിക്കുന്നത് രണ്ട് മനസ്സുകളെ വളരെപെട്ടെന്ന് അടുപ്പിക്കും.

പ്രണയം വളരെ ലളിതമാണ്

നിങ്ങൾ ഒന്നിച്ചിട്ട് 2 മാസമായിക്കൊട്ടെ അല്ലെങ്കിൽ 20 വർഷമായിക്കൊട്ടെ പ്രണയത്തെ അവൾ എല്ലായ്പ്പോഴും ആഗ്രഹിക്കും, പക്ഷേ, അതുണ്ടാകുന്നത് വരെ കാത്തിരിക്കണം. അധിക സ്ത്രീകളും പ്രണയചേഷ്ടകളെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്, പക്ഷെ മിക്കപ്പോഴും അവർ അത് കാണിക്കുന്നത് രാത്രികളിലായിരിക്കും

ലൈംഗികത

കിടക്കയിൽ അവർ ആഗ്രഹിക്കുന്നതെന്താണെന്നു മനസ്സിലാക്കുക : എന്താണ് അവൾ ഇഷ്ടപ്പെടുന്നതെന്ന് അവളോട്‌ ചോദിച്ചു മനസ്സിലാക്കുക. രണ്ടു പേരുടെയും ഇഷ്ടങ്ങളും, ആഗ്രഹങ്ങളും അന്യോന്യം മനസ്സിലാക്കുന്നത്‌ ജീവിതത്തിന് നല്ല നിറം നൽകും.

അവളെ മാറ്റാതിരിക്കുക :

 അവൾ എപ്പോഴെങ്കിലും സങ്കടപ്പെട്ടിരിക്കുകയാണെങ്കിൽ അവളെ സമാശ്വസിപ്പിക്കുക, അല്ലാതെ ഉപദേശിക്കാതിരിക്കുക. പുരുഷന്മാർക്കെപ്പോഴും വേണ്ടത് പരിഹാരമാർഗ്ഗമാണ് അല്ലാതെ ആശ്വാസവാക്കുകളല്ല. പക്ഷേ, സ്ത്രീകളുടെ കാര്യം നേരെ മറിച്ചാണ് അവർക്ക് ആശ്വാസവാക്കുകളാണ് വേണ്ടത്, അവളുടെ സങ്കടങ്ങൾ മനസ്സിലാക്കാൻ, കേൾക്കാൻ ഒരാൾ. അത് നിങ്ങൾ തമ്മിലുള്ള ബന്ധം വളരെ ദൃഢമാക്കും.
 

തലയാട്ടൽ മാത്രം പോര

അവളുടെ സംഭാഷണത്തിന് മറുപടിയായി വെറും തലയാട്ടൽ മാത്രം കൊടുത്താൽ പോര, അവളുടെ സംസാരം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവളെ മനസ്സിലാക്കിക്കണം. സംഭാഷണം ഇടയ്ക്ക് വെച്ച് നിർത്തി അവൾ നിങ്ങളെ നോക്കുകയാണെങ്കിൽ, നിങ്ങളിൽ നിന്നും സ്നേഹാർദ്രമായ അല്ലെങ്കിൽ അനുകമ്പാപൂർണ്ണമായ ഒരു മറുപടി അവൾ പ്രതീക്ഷിക്കുകയാണെന്നർത്ഥം. അങ്ങനെയുള്ള സമയങ്ങളിൽ തീർച്ചയായും നിങ്ങൾ അവളെ സമാശ്വസിപ്പിക്കുക. ഓർക്കുക: ഉപദേശങ്ങൾ അല്ലെങ്കിൽ പരിഹാരമാർഗ്ഗങ്ങൾ നൽകാതിരിക്കുക.
 



 
 



 

No comments:

Post a Comment