Wednesday, 12 June 2013

കുട്ടി'വാശികളെ പ്രോത്സാഹിപ്പിക്കരുത്

 

കുട്ടികളുടെ ചില ശീലങ്ങള്‍ നമുക്കു കൗതുകവും ചിരിയുമെല്ലാം നല്‍കും. എന്നാല്‍ മറ്റു ചില ശീലങ്ങളാകട്ടെ, നമ്മെ ദേഷ്യം പിടിപ്പിക്കുകയും മറ്റുള്ളവരുട മുന്നില്‍ നാണം കെടുത്തുകയും ചെയ്യും.
കരഞ്ഞു കാര്യം സാധിക്കുന്നത് കുട്ടികളുടെ സ്ഥിരം അടവാണ്. ഒരു കാര്യം ആവശ്യപ്പെട്ട് ലഭിച്ചില്ലെങ്കില്‍ ഉടനെ തുടങ്ങും കരച്ചില്‍. ഒരുവിധം മാതാപിതാക്കളും ഇതിനു മുന്നില്‍ വീഴും. കുട്ടികള്‍ ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കുകയും ചെയ്യും.
toddler bad behaviour
എന്നാല്‍ ഇത് തെറ്റായൊരു കീഴ്‌വഴക്കമാണ്. ഭാവിയിലും കരഞ്ഞും വാശി പിടിച്ചുമെല്ലാം കാര്യം സാധിക്കാമെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുകയാണ് ഇത് ചെയ്യുക.
ഉറക്കെ അലറി കാര്യം പറയുകയും മാതാപിതാക്കളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കുട്ടികളുമുണ്ട്. ഇത് മറ്റുള്ളവര്‍ കേട്ടാല്‍ എന്തു കരുതുമെന്നു കരുതി അച്ഛനുമമ്മയുമെല്ലാം കുട്ടിയ്ക്കു മുന്നില്‍ വങ്ങളും. എന്നാല്‍ കുട്ടികളുടെ ഈ സ്വഭാവം യാതൊരു വിധത്തിലും അംഗീകരിച്ചു കൊടുക്കരുത്. ശാന്തനായാലേ പറഞ്ഞ കാര്യം സാധിക്കുകയുള്ളൂ എ്‌ന്നൊരു ചിന്ത അവരിലുണ്ടാക്കും വിധം പ്രവര്‍ത്തിക്കണം.
മറ്റുള്ളവരെ അടിയ്ക്കുകയും ഇടിയ്ക്കുകയുമെല്ലാം ചെയ്യുന്ന കുട്ടികളുണ്ട്. ഇത് ചിലപ്പോള്‍ മാതാപിതാക്കളും മുതിര്‍ന്നവരുമെല്ലാം കുട്ടിയല്ലേ എന്നു കരുതി ചിരിച്ചുതള്ളുകയായിരിക്കും പതിവ്. എന്നാല്‍ ഇത് നുളയിലേ മുള്ളുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത്തരം സ്വഭാവങ്ങള്‍ വലുതാകുമ്പോഴും തുടരും.
ടിവിയില്‍ നിന്നും മറ്റും ചീത്ത വാക്കുകള്‍ പഠിക്കുന്നത കുട്ടികളുണ്ട്. അര്‍ത്ഥമറിയാതെയാണെങ്കിലും ഇവര്‍ ഇത് അസ്ഥാനത്ത് ഉപയോഗിക്കുകയും ചെയ്യും. കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തണം.
ദേഷ്യം വന്നാലും വാശി പിടിച്ചാലുമെല്ലാം കളിപ്പാട്ടങ്ങളും മറ്റു സാധനങ്ങളും നശിപ്പിക്കുന്ന പ്രകൃതവും ചില കുട്ടികള്‍ക്കുണ്ട്. ഇത് യാതൊരു കാരണവശാലും ചിരിച്ചു കൊണ്ടു നോക്കി നില്‍ക്കരുത്. നശിപ്പിക്കുന്നത് ശരിയല്ലെന്ന ബോധ്യം കുട്ടികള്‍ക്കുണ്ടാകും വിധം മുതിര്‍ന്നവര്‍ പ്രവൃത്തിക്കുക. ഇത്തരം പ്രവൃത്തികള്‍ യാതൊ കാരണവശാലും പ്രോത്സാഹിപ്പിക്കുകയുമരുത്.
ചെറുപ്പത്തില്‍ കുട്ടികള്‍ പഠിയ്ക്കുന്ന ശീലങ്ങളും രീതികളുമായിരിക്കും മിക്കവാറും ഇവര്‍ ജീവിതത്തില്‍ ഉടനീളം തുടരുക. ഇതുകൊണ്ടു തന്നെ ദുശീലങ്ങളില്‍ നിന്നും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ അകറ്റി നിര്‍ത്തണം.

 

No comments:

Post a Comment