ക്യാന്‍സറിന് മരുന്ന് വിവാഹം
എലിസബത്ത് നിക്കോള്‍സ് എന്ന റേഡിയേഷന്‍ ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ലംഗ്‌സ് ക്യാന്‍സര്‍ രോഗികളില്‍ മാത്രമല്ല, പ്രോസ്‌റ്റേറ്റ്, ഹെഡ്, നെക്ക് ക്യാന്‍സര്‍ രോഗികളിലും വിവാഹം ആയുസ് നീട്ടിക്കൊടുക്കുന്നതായി പഠനം തെളിയിച്ചിട്ടുണ്ട്.
പങ്കാളികളില്‍ നിന്നും ദൈനംദിന കാര്യങ്ങള്‍ക്കും മരുന്ന്, ചികിത്സ, ശ്രദ്ധ തുടങ്ങിയ കാര്യങ്ങള്‍ക്കും കിട്ടുന്ന പിന്‍തുണാണ് ഇതിന് കാരണം. സോഷ്യല്‍ സപ്പോര്‍ട്ട് എന്ന കാരണമാണ് ക്യാന്‍സര്‍ ബാധക്ക് വിവാഹം മരുന്നായി മാറുന്നതിനുള്ള കാരണമായി പഠനം വിശേഷിപ്പിച്ചിരിക്കുന്നത്.
മരുന്നുകള്‍ക്കൊപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് ഇത്തരം പിന്തുണ അത്യാവശ്യമാണെന്നാണ് പഠനഫലം തെളിയിക്കുന്നത്. പുതിയി ക്യാന്‍സര്‍ കണ്ടുപിടിത്തങ്ങളേക്കാള്‍ ഇത്തരം പിന്‍തുണ രോഗികളുടെ ആത്മവിശ്വാസവും ജീവിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിപ്പിക്കുമെന്നും ഇത് ക്യാന്‍സര്‍ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ സഹായിക്കുമെന്നും പഠനം പഠയുന്നു.
No comments:
Post a Comment