Thursday, 13 June 2013

ടെലഗ്രാംസര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു

ദില്ലി: 160 വര്‍ഷം പഴക്കമുള്ള ടെലഗ്രാഫ് സര്‍വീസുകള്‍ ഇനി ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല. നിലവിലെ ടെലഗ്രാം സേവനദാതാക്കളായ ബിഎസ് എന്‍എല്‍ സേവനം ജൂലൈ 15 മുതല്‍ അവസാനിപ്പിയ്ക്കുകയാണ്. 1837 ല്‍ അമേരിയ്ക്കകാരനായ സാമുവല്‍ എഫ് ബി മോര്‍സ് ആണ് ടെലഗ്രാം കണ്ടെത്തിയത്.അന്നുമുതല്‍ ഇന്ന് വരെ ഈസേവനം ഉപയോഗിച്ചിച്ചുള്ളവരുടെ മനസ്സില്‍ നിന്ന് തങ്ങള്‍ കുറിച്ചിട്ട ലഘു സന്ദേശങ്ങള്‍ മായുകയില്ല. മരണം , വിവാഹം , അസുഖം,യാത്ര തുടങ്ങി പല വിവരങ്ങളും കൈമാറാന്‍ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്.
 curtains down for bsnls telegram service after 160 year
സ്വന്തം നാട് ഉപേക്ഷിച്ച് മറുനാട്ടിലേക്ക് തൊഴില്‍ തേടി പോയ നമ്മുടെ പൂര്‍വ്വികരുടെ മടങ്ങിവരവിനായി ടെലഗ്രാം വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച എത്രയോ കുടുംബങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പിതാവിന്റെ ഒരു ടെലഗ്രാമിനായി കാത്തിരുന്ന കുട്ടിക്കാലം നിങ്ങളില്‍ പലര്‍ക്കും ഉണ്ടാകാം.
ടെലഗ്രാം എന്നത് മലയാളിയുടെ അല്ല ഓരോ ഇന്ത്യക്കാരനിലും അവന്റെ പോയകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു താക്കോല്‍ ആണെന്ന് പറായാം. എന്തായാലും ജൂലൈ 15 ന് ബിഎസ് എന്‍എല്‍ ഈ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് കാട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ടെലഗ്രാഫ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നവരെ മൂന്ന് മാസത്തിനകം തന്നെ ബിഎസ്എന്‍എല്‍ ലെ മറ്റ് തസ്തികകളിലേക്ക് മാറ്റും. 2011 ല്‍ ടെലഗ്രാം സേവനത്തിന്റെ നിരക്ക് കൂട്ടിയിരുന്നു. രണ്ട് മാസത്തിന് മുന്‍പ് രാജ്യത്തിന് പുറത്ത് നിന്നും ലഭിക്കുന്ന ടെലഗ്രാമുകള്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയിരുന്നു.
പുഴയെന്താണെന്നും മലയെന്താണെന്നും കാടെന്താണെന്നും ചോദിക്കാന്‍ പോകുന്ന പുതുതലമുറയോട് അവര്‍ക്കറിയാന്‍ പാടില്ലാത്ത പദങ്ങളുടെ നിഘണ്ടു തയ്യാറാക്കുന്പോള്‍ ഒരു പുതിയ വാക്ക് കൂടിനമുക്ക് ചേര്‍ക്കാം ടെലഗ്രാം.

 

No comments:

Post a Comment