സ്ത്രീകള്‍ക്ക് 29ല്‍ പ്രായമായെന്ന തോന്നല്‍
പ്രായമെത്രയായാലും മനസ്സിനെ അത് ബാധിക്കരുതെന്നാണ് എല്ലാവരും പറയുക,
മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുമ്പോള്‍ എല്ലാ രീതിയിലും നമുക്ക് യുവത്വം
തോന്നുമെന്നതാണ് ഇതിന് കാരണം. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍
ഇക്കാര്യമൊന്നും നടക്കില്ലെന്നാണ് പുതിയൊരു സര്‍വ്വേയില്‍ വ്യക്തമാകുന്നത്.
29വയസ്സാകുമ്പോഴേയ്ക്കും സ്ത്രീകളുടെ ഉള്ളില്‍ പ്രായമായിത്തുടങ്ങിയെന്ന തോന്നലാണത്രേ. എന്നാല്‍ പുരുഷന്മാര്‍ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ് 58വയസ്സിലൊക്കെ എത്തുമ്പോള്‍ മാത്രമാണത്രേ അവര്‍ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നത്.
ബ്രിട്ടനിലെ എവ്‌ലോണ്‍ ഫ്യുണറല്‍ പ്ലാന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുടിയില്‍ ആദ്യ നര കാണുന്പോള്‍ മുതലാണ് തങ്ങള്‍ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ് പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ കാല്‍ഭാഗത്തോളം പേരും പറഞ്ഞത്.പത്തുശതമാനം സ്ത്രീകള്‍ പറഞ്ഞത് ചര്‍മ്മം ചുളിഞ്ഞ് തൂങ്ങുകയും മറ്റും ചെയ്യുമ്പോഴാണ് തങ്ങള്‍ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
അമ്പത് ശതമാനം പേര്‍ പറയുന്നത് മാറിടം തളര്‍ന്ന് സൗന്ദര്യം നഷ്ടപ്പെടുമ്പോഴാണ് പ്രായമായെന്ന തോന്നലുണ്ടാകുന്നതെന്നാണ്. പ്രസവം കുട്ടികളെ വളര്‍ത്തല്‍ എന്നീ കാര്യങ്ങള്‍ക്ക് ഈ തോന്നലില്‍ പ്രധാനപങ്കുണ്ടെന്ന് ചുരുക്കം. മൂന്ന് ശതമാനം പേര്‍ പറഞ്ഞത് തങ്ങളുടെ അമ്മമാരെപ്പോലെ തങ്ങള്‍ പെരുമാറാന്‍ തുടങ്ങുമ്പോഴാണ് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുഭാഗവും കിടപ്പറയിലെ പ്രകടനം പരാജയപ്പെടുമ്പോള്‍ മാത്രമാണത്രേ പ്രായക്കൂടതലിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇതില്‍ 22 ശതമാനം പേര്‍ പറഞ്ഞത് ബാറുകളിലെ സംഗീതം വല്ലാത്ത ശബ്ദത്തിലാണെന്ന് തോന്നുമ്പോഴാണ് തങ്ങള്‍ക്ക് പ്രായമായി എന്ന് ചിന്തിക്കുന്നതെ്ന്നാണ്.
നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ കാര്യത്തില്‍ സൗന്ദര്യം പ്രധാനകാര്യമാണെന്ന് സൈക്കോളജിസ്റ്റായ കാരി കൂപ്പര്‍ പറയുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യം കുറയുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രായമായെന്ന തോന്നലുണ്ടാകുന്നുവെന്നും കാരി പറയുന്നു.

No comments:
Post a Comment