Wednesday, 12 June 2013

സഹപ്രവര്‍ത്തകരെ സുഹൃത്തുക്കളാക്കൂ

സൗഹൃദം ഇഷ്ടപ്പെടാത്തവരില്ല, ചില ജീവിതങ്ങള്‍ക്ക് എന്നും സൗഹൃദങ്ങളാണ് തണല്‍, എല്ലാമൊന്നു പങ്കുവെയ്ക്കാന്‍ വെറുതെ എന്തെങ്കിലും പറഞ്ഞിരിക്കാന്‍, തളരുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ എന്നുവേണ്ട സുഹൃത്തുക്കളില്ലാത്ത ജീവിതം എത്ര ബോറായിരിക്കും.
ജീവിതത്തെ സുഖകരമാക്കുകയെന്നതിലപ്പുറം സൗഹൃദങങ്ങള്‍ക്ക് ആയുസ് വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ടെന്നാണ് പുതിയൊരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടിലെയും നാട്ടിലെയും സുഹൃത്തുക്കളുടെ കാര്യമല്ല ഇവിടെ പറയുന്നത്, ഓഫീസിലെ സുഹൃത്തുക്കളുടെ കാര്യം തന്നെ.
ഓഫീസില്‍ സുഹൃത്തുക്കളോ എന്ന് നെറ്റി ചുളിക്കേണ്ടതില്ല, സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോയാല്‍ ആരോഗ്യം പുഷ്ടിപ്പെടുമെന്നാണ് ടെല്‍ അവിവ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതല്ല സഹപ്രവര്‍ത്തകരുമായി ഈഗോക്ലാഷും വഴക്കും പതിവാണെങ്കില്‍ നേരത്തേ മരിക്കാനുള്ള സാധ്യത 140ശതമാനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
നല്ല സൗഹൃദം നിലനിര്‍ത്താത്തവര്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണത്രേ. ഇരുപതു വര്‍ഷമായി ദിവസം 8.8 മണിക്കൂര്‍ വീതം ജോലി ചെയ്യുന്ന 820 പേരെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 

No comments:

Post a Comment