അടുക്കളയില്‍ ഈച്ച ശല്യമോ?
അടുക്കളയില്‍ ഈച്ച ശല്യമുണ്ടായാല്‍ ഒരു പാത്രത്തില്‍ അല്‍പം കര്‍പ്പൂരമിട്ട് ചൂടാക്കുക. ഈച്ചകള്‍ പോകും.

* ഓംലറ്റ് ഉണ്ടാക്കാന്‍ മുട്ട പതപ്പിക്കുമ്പോള്‍ അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം ലഭിക്കും.
*കറികളില്‍ ഉപ്പധികമായാല്‍ ഒരു കഷ്ണം റൊട്ടിയിടുക. ഉപ്പ് ഇതില്‍ പിടിക്കും.
* മീന്‍ വറുക്കുന്നതിന് മുന്‍പ് ചൂടായ എണ്ണയില്‍ കുറച്ചു കറിവേപ്പിലകളിടുക. പിന്നീട് മീന്‍ വറുക്കുക. മീന്‍ പൊടിഞ്ഞു പോകില്ല.
* അരി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ ഒരല്ലി വെളുത്തുള്ളിയിട്ടാല്‍ പ്രാണിശല്യം ഒഴിവാക്കാം.
* തൈരിന് പുളി കുടിയാല്‍ രണ്ടു മൂന്നു കപ്പ് പച്ചവെള്ളം ഒഴിച്ച് അനക്കാതെ വയ്ക്കുക. പിന്നീട് ഈ വെള്ളം ഊറ്റിക്കളയാം. പുളി കുറയും.
No comments:
Post a Comment