Wednesday, 12 June 2013

സഹപ്രവര്‍ത്തകരുടെ വേഴ്ച ഫേസ്ബുക്കില്‍ പരസ്യമായി

Couple Caught Compromising Office News Spreads Facebook
ജലന്ധര്‍: ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകര്‍ നടത്തിയ ലൈംഗിക വേഴ്ച ഫേസ്ബുക്കിലൂടെ പുറത്തായി. ഫേക്ക് ഐ ഡിയിലൂടെ ഫേസ്ബുക്കില്‍ സംഭവം മണിമണിയായി വിവരിച്ച് പോസ്റ്റ് ഇട്ട ആള്‍ക്കെതിരെ ഐ ടി നിയമപ്രകാരം കമ്പനി അധികൃതര്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അജ്ഞാതന്റെ വിവരണം.
സഹപ്രവര്‍ത്തരായ പുരുഷനെയും യുവതിയെയും സംശയകരമായ രീതിയില്‍ ഓഫീസില്‍ വെച്ച് പിടികൂടിയിരുന്നു. എഴുത്തുകാരനായ യുവാവിനെയും ഗായികയായ യുവതിയെയുമാണ് പിടികൂടിയത്. എന്നാല്‍ ഇത് പുറത്തറിയാതെ മൂടിവെക്കാനായിരുന്നത്രെ ഓഫീസിലെ തന്നെ ചിലരുടെ ശ്രമം. സെക്യൂരിറ്റി ജീവനക്കാരില്‍ ചിലരും ഇതിന് കൂട്ടുനിന്നു. എന്നാല്‍ ഓഫീസിന് സമീപത്തുള്ള കടയുടമകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓഫീസിനടത്തുള്ള ചില കടയുടകള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പോലീസുകാര്‍ക്കും സംഭവം ഒതുക്കിത്തീര്‍ക്കാനായിരുന്നത്രെ ഉത്സാഹം. കടയുടമകളെ പോലീസ് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് അജ്ഞാതന്‍ ഫേസ്ബുക്ക് വഴി കാര്യം ലോകത്തെ അറിയിക്കാന്‍ ഒരുങ്ങിയത് എന്നാണ് കരുതുന്നത്.
ജലന്ധറിലെ മോഡല്‍ ടൗണിലുള്ള സ്പീഡ് റെക്കോര്‍ഡ്‌സ് എന്ന കമ്പനിയുടെ പേരാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നടന്ന സംഭവം മുഴുവന്‍ വളരെ വിശദമായി ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ എഴുതിയ ആളുടെ ഭാവനയും കടന്നുവന്നിട്ടില്ലേ എന്ന് സംശയം തോന്നുന്ന തരത്തിലാണ് എഴുത്തിന്റെ ശൈലി. എന്തായാലും ഫേസ്ബുക്കില്‍ സംഭവം പരസ്യപ്പെടുത്തിയ ആളെ ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമ്പനി ഉടമ സത്വീന്ദര്‍ സിംഗ് സോനു.

 

No comments:

Post a Comment