Wednesday, 12 June 2013

പീഡന തലസ്ഥാനമെന്ന പദവി കൊല്‍ക്കത്തയ്ക്ക്?

 Kolkata Most Unsafe City Preceded By Delhi Bangalore
ദില്ലി: വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം പല പരാമര്‍ശങ്ങളിലും ദില്ലി അറിയപ്പെടുന്നത് ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്നാണ്. കൂട്ടമാനഭംഗ സംഭവത്തിന് ശേഷം കുഞ്ഞുകുട്ടികള്‍ അടക്കം ദിവസം പ്രതി പുറത്തുവരുന്ന പീഡന വാര്‍ത്തകളാണ് രാഷ്ട്രീയ തലസ്ഥാനമായ ദില്ലിയെ പീഡനങ്ങളുടെ തലസ്ഥാനം എന്ന് മാറ്റിവിളിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
എന്നാല്‍ രാജ്യത്തിന്റെ പഴയ രാഷ്ട്രീയ തലസ്ഥാനമായിരുന്ന കൊല്‍ക്കത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇക്കാര്യത്തിലും ദില്ലിയോട് മത്സരിക്കുകയാണ്. കഴിഞ്ഞ മാസം ഐറിഷ് യുവതിയെ പീഡിപ്പിച്ച സംഭവം മുതല്‍, 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വരെ ഇതിന് കാരണമാണ്. കഴിഞ്ഞ ദിവസം ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത മെട്രോ നഗരങ്ങളില്‍ മൂന്നാമതായാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ദില്ലിയും ബംഗളൂരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 2012ല്‍ 30942 സ്ത്രീകള്‍ക്കെതിരായ അക്രമ കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ 2000ല്‍ അധികം കേസുകള്‍ പീഡനക്കേസുകളാണ്.

 

No comments:

Post a Comment