തറ വെട്ടിത്തിളങ്ങണോ?
വീടു വൃത്തിയാക്കുക എന്നു പറയുമ്പോള്‍ അടിയ്ക്കുന്നതും തുടയ്ക്കുന്നതുമായിരിക്കും പ്രധാന കാര്യങ്ങള്‍. പണ്ടത്തെ സിമന്റ് നിലം ഇപ്പോള്‍ മാര്‍ബിളിനും ടൈലിനുമൊക്കെ വഴി മാറിക്കൊടുത്തതോടെ ഇവ വൃത്തിയാക്കലും കൂടുതല്‍ എളുപ്പമായി.ഇത്തരം നിലങ്ങള്‍ വേഗത്തില്‍ വൃത്തിയാകുന്നതു പോലെ അഴുക്കാവാനും എളുപ്പമാണ്. പ്രത്യേകിച്ച മാര്‍ബിളിന്റെയും ടൈലിന്റെയും എല്ലാം നിറം മങ്ങാനും. ഇവയ്ക്ക സ്വാഭാവിക തിളക്കം നല്‍കാനുള്ള ചില വഴികളുണ്ട്.

വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കുന്നതും ഗുണം ചെയ്യും. ചെറുനാരങ്ങയുടെ മണം വീടിന് സുഗന്ധം നല്‍കുകയും ചെയ്യും.
വീടിന് തടി കൊണ്ടുള്ള നിലമാണെങ്കില്‍ വൃത്തിയാക്കുന്നതിലും വ്യത്യാസമുണ്ട്. ചെറുനാരങ്ങാനീര്, വെജിറ്റബിള്‍ സോപ്പ്, ലിന്‍സീഡ് ഓയില്‍ എ്ന്നിവ വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കാം.
ബേക്കിംഗ് സോഡ, യൂക്കാലി തൈലം എന്നിവ തറ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി തുടയ്ക്കുന്നതും ഗുണം ചെയ്യും.
തറയില്‍ കൂടുതല്‍ അഴുക്കും ചെളിയുമുണ്ടെങ്കില്‍ അല്‍പം സോപ്പു പൗഡര്‍ കലക്കി തുടച്ചാല്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും. ഈ വെള്ളത്തില്‍ അല്‍പം ഡെറ്റോള്‍ ചേര്‍ക്കുന്നതും നല്ലതാണ്.
No comments:
Post a Comment