പ്രണയത്തിന്റെ വഴി തലച്ചോറിലൂടെ
പ്രണയം ഹൃദയത്തില്‍ നിന്നും വന്ന് ഹൃദയത്തിലേക്കു പകരുന്നു എന്നാണല്ലോ പറയുക. എന്നാല്‍ പ്രണയത്തിന്റെ വഴി തലച്ചോറിലൂടെയാണെന്ന് പുതിയ വാര്‍ത്ത. വാലന്റൈന്‍സ് ഡെക്കു മുന്നോടിയായി ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.പ്രണയിക്കുന്ന 10 സ്ത്രീകളിലും ഏഴ് പുരുഷന്മാരിലും നടത്തിയ പഠനഫലമായാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രണയിക്കുന്നവരുടെ ഫോട്ടോ ഇവരെ കാണിച്ചപ്പോള്‍ ഇവരുടെ തലച്ചോറിലുണ്ടായ വ്യത്യസങ്ങളുടെ അടിസ്ഥാനമാണ് ഈ റിപ്പോര്‍ട്ടിന് അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സമാനമായ മാറ്റമാണ് പ്രണയം തലച്ചോറിലുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രണയിക്കുന്നവര്‍ക്ക് സന്തോഷം മാത്രമല്ലാ, ഉത്കണ്ഠയുമുണ്ടാകുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രണയം നഷ്ടപ്പെട്ടുപോകുമോ എന്നതാണ് ഈ ഉത്കണ്ഠക്കു കാരണമായി പറയുന്നത്.
ദീര്‍ഘകാലമായി ഒരുമിച്ചു ജീവിക്കുന്നവരില്‍ പ്രണയം കുറഞ്ഞു വരുന്നതായും എന്നാല്‍ പരസ്പരബന്ധം കൂടുതല്‍ ദൃഢമാകുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രണയം കുറയുമെങ്കിലും ഇതിപ്പോഴും നിലനില്‍ക്കുന്നതു കൊണ്ട് പങ്കാളി വിട്ടുപോകുമെന്ന ആശങ്കയും ഇവരിലില്ല.
No comments:
Post a Comment