Wednesday, 12 June 2013

പണമില്ല;ഗ്രീസിലെ സര്‍ക്കാര്‍ ചാനലുകള്‍ പൂട്ടി

ഏഥന്‍സ്: കടുത്ത സാമ്പത്തിക നഷ്ടം വരുത്തുന്നു എന്ന് ആരോപിച്ച് ഗ്രീസിലെ സര്‍ക്കാര്‍ ചാനലുകള്‍ അടച്ച് പൂട്ടി. സര്‍ക്കാര്‍ ബ്രോഡ്കാസ്റ്റിംഗ് ഇ ആര്‍ ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ടെലിവിഷന്‍ ചാനലുകള്‍ അടച്ചു. നാല് ദേശീയ റേഡിയോ നിലയങ്ങളും പ്രാദേശിക റേഡിയോ നിലയങ്ങളുമാണ് സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
 greece suspends state broadcaster ert to save money
25,000 ത്തോളം തൊഴിലാളികളാണ് ERT യ്ക്ക് കീഴില്‍ പണിയെടുത്തിരുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗ്രീസിലെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. 2013 ജൂണ്‍ 11 വൈകിട്ടാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്.
മുന്നറിയിപ്പില്ലാതെ നടത്തിയ നീക്കത്തിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ ERT ആസ്ഥാനത്തേക്ക് നീങ്ങി. രാജ്യത്ത് 48 മണിക്കൂര്‍ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
തൊഴില്‍ നഷ്‌പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കമെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പടുമ്പോള്‍ ചാനല്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുുമെന്നും അറിയിച്ചു. അന്ന് നഷ്ടമായ  ജോലി തിരികെ നല്‍കുമെന്നം സര്‍ക്കാര്‍ അറിയിച്ചു.
കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്നു ചാനലെന്നും വൈദ്യുതി ബില്ല്‌പോലും കോടിക്കണക്കിന് രൂപ വരുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 1938 ലാണ് ഇ ആര്‍ ടി സംപ്രേക്ഷണം ആരംഭിയ്ക്കുന്നത്.

 

No comments:

Post a Comment