പാവയ്ക്ക ജ്യൂസ് കയ്പ് കുറച്ചുണ്ടാക്കൂ
പാവയ്ക്ക അയേണ്‍ സമ്പുഷ്ടമായി ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഇതിന്റെ
ഏറ്റവും വലിയ ഗുണം പ്രമേഹത്തിനു പറ്റിയ ഒരു മരുന്നാണിതെന്നതാണ്. പ്രമേഹവും
വിളര്‍ച്ചയും ഉള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്.
പാവയ്ക്കാ ജ്യൂസ് പ്രമേഹം കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത വഴിയാണെന്നു പറയാം. എന്നാല്‍ ഇതിന്റെ കയ്പായിരിക്കും പലപ്പോഴും ഇതിന്റെ കയ്പായിരിക്കും പലരെയും ഇതു കുടിയ്ക്കുന്നതില്‍ നിന്നും വിലക്കുന്നത്. എന്നാല്‍ ഇതിന്റെ കയ്പ് അല്‍പം കുറയ്ക്കാന്‍ ചില വഴികളുണ്ട്. ഈ രീതിയില്‍ പാവയ്ക്കാ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.
പാവയ്ക്ക-3
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
തേന്‍- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു നുള്ള്
ഉപ്പ്
പാവയ്ക്കയുടെ തൊലി പുറംഭാഗത്തു നിന്നും അല്‍പം ചെത്തിക്കളയുക. ഇത് നല്ലപോലെ കഴുകി കുരു മാറ്റി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക.
കഷ്ണങ്ങളാക്കിയ പാവയ്ക്ക മിക്‌സിയിലോ ജ്യൂസറിലോ ഇട്ട് അടിച്ചെടുക്കാം. ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകയും ചേര്‍ത്ത് നല്ലപോലെ വീണ്ടും അടിച്ചെടുക്കുക. വേണമെങ്കില്‍ പാകത്തിന് അല്‍പം വെള്ളവും ചേര്‍ക്കാം.
മിക്‌സിയില്‍ നിന്നും മാറ്റി പാവയ്ക്കാ ജ്യൂസ് കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം ഐസ്‌ക്യൂബ് പൊടിച്ചിടാം.
മേമ്പൊടി
ഇളം പച്ച നിറത്തിലുള്ള പാവയ്ക്ക ഉപയോഗിച്ച് ജ്യൂസുണ്ടാക്കിയാല്‍ കയ്പ് അല്‍പം കുറയും.

No comments:
Post a Comment