ക്ലീന്‍, ക്ലീന്‍ ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പാചകം ചെയ്യാനും സൗന്ദര്യസംരക്ഷണത്തിനും മാത്രമല്ല, സാധനങ്ങള്‍ വൃത്തിയാക്കാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നറിയാമോ.ഉരുളക്കിഴങ്ങ് എങ്ങനെയാണ് വൃത്തിയാക്കാന്‍ ഉപയോഗിക്കുകയെന്നറിയൂ,

ഗ്ലാസ് വൃത്തിയാക്കാന്‍ മാത്രമല്ല, പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ പെറുക്കിയെടുക്കാനും ഉരുളക്കിഴങ്ങ് നല്ലതാണ.് മുറിച്ച ഉരുളക്കിഴങ്ങ് ഗ്ലാസ് പൊട്ടിവീണ ഭാഗത്ത് അമര്‍ത്തിയുരസിയാല്‍ ചെറിയ ചില്ലുകള്‍ ഇതില്‍ പറ്റിപ്പിടിക്കും.
ഫഌവര്‍ വേസിനുള്ളില്‍ പൂക്കള്‍ നേരെ നില്‍ക്കുന്നില്ലെങ്കില്‍ ഒരു കഷ്ണം ഉരുളക്കിഴങ്ങില്‍ കുത്തി നിര്‍ത്താം.
വെള്ളിസാധനങ്ങള്‍ കറുത്തു പോകുന്നതും അഴുക്കു പിടിയ്ക്കുന്നതും സാധാരണം. ഇവ വൃത്തിയാക്കാന്‍ സാധാരണ ചെയ്യാറുള്ള മാര്‍ഗം ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവയിട്ട് ഉരയ്ക്കുക എന്നതാണ്.
ഇതിനു പകരം ഒരു കഷ്ണം ഉരുളക്കിഴങ്ങു കൊണ്ട് ഉരസിയാലും ഇതിന് നിറം ലഭിക്കും. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാലും മതി. ഈ വെള്ളത്തില്‍ വെള്ളി സാധനങ്ങള്‍ ഇറക്കി വച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകണം.
No comments:
Post a Comment