Wednesday, 12 June 2013

വിവാഹം വരുത്തുന്ന ചില മാറ്റങ്ങള്‍

After Marriage Changes Aid0200
വിവാഹം ഒരാളില്‍ മാറ്റങ്ങളുണ്ടാക്കും. അത് സ്ത്രീയായാലും പുരുഷനായാലും. ചിലത് നല്ല മാറ്റങ്ങളായിരിക്കും. മറ്റ് ചിലത് മോശപ്പെട്ടവയും.
പുരുഷന്മാരില്‍ വിവാഹം വരുത്തുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും ഉത്തരവാദിത്വം. അതുവരെ കളിച്ച്, നിസാരമായി കാര്യങ്ങളെ കണ്ടിരുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്നതു കാണാം. ഉത്തരവാദിത്വം വരാന്‍ പിടിച്ചു കെട്ടിക്കണം എന്ന പഴമക്കാരുടെ വാക്ക് പ്രസക്തമാകുന്നതിവിടെ. സ്ത്രീകളിലും വിവാഹം ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പക്വത ആണിനു തന്നെയാണ്.
വിവാഹത്തിന്റെ പുതുമോടി മങ്ങുന്നത് സ്വാഭാവികം. എന്നാല്‍ ഇത് മടുപ്പിലെത്തുമ്പോഴാണ് കാര്യങ്ങള്‍ വഷളാകുക. പ്രത്യേകിച്ച് പ്രണയവിവാഹിതരില്‍ വിവാഹത്തിന് മുന്‍പുള്ള സ്‌നേഹവും പ്രണയവുമൊന്നും പിന്നീടില്ലെന്ന് പരാതിപ്പെടുന്നവര്‍ ധാരാളം. പ്രണയം വിവാഹം കഴിഞ്ഞ് അല്‍പനാളിനുള്ളില്‍ തന്നെ ഇല്ലാതാകുന്നു.
വിവാഹശേഷം കുടുംബവും കുട്ടികളുടെ ഉത്തരവാദിത്വവും ജീവിതം തികച്ചും യാന്ത്രികമാക്കുന്ന പ്രശ്‌നം മറ്റൊന്ന്. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കു മാത്രമായി അല്‍പം സമയം കണ്ടെത്താന്‍ പങ്കാളികള്‍ക്കായെന്നു വരില്ല. ആശയവിനിമയത്തിലുള്ള പോരായ്മ പല പ്രശ്‌നങ്ങളുടേയും മൂലകാരണവുമാണ്.
വിവാഹത്തിന് മുന്‍പും പിന്‍പും മാറ്റാങ്ങളുണ്ടാക്കുമെന്നത് പുതിയ കാര്യമല്ല. അത് ഒരു പരിധി വരെ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങള്‍ എപ്പോഴും നല്ലതായിരിക്കണം. നല്ലതിനു വേണ്ടിയായിരിക്കണം എന്നതും ഓര്‍ക്കുക.

No comments:

Post a Comment