Thursday, 13 June 2013

പാത്രത്തിലെ എണ്ണക്കറ കളയാം

എണ്ണ പാചകആവശ്യങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ എണ്ണമെഴുക്കാണ് പലപ്പോഴും നമ്മെ ബുദ്ധിമുട്ടിലാക്കുക.
പാത്രങ്ങളിലും അടുക്കളയിലും കിച്ചണ്‍ സിങ്കിലും, എന്തിന,് വസ്ത്രങ്ങളില്‍ പോലും എണ്ണക്കറയായാല്‍ പോകാന്‍ ബുദ്ധമുട്ടാണ്.
tips remove oil spots
എണ്ണക്കറകള്‍ നീക്കം ചെയ്യാനുള്ള ചില എളുപ്പ വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
പാത്രങ്ങളിലെ എണ്ണമയം നീക്കാന്‍ ആദ്യം ഇവ വെള്ളമൊഴിച്ചു കഴുകുക. ഇതിന് ശേഷം ഒരു കഷ്ണം ചെറുനാരങ്ങയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് പാത്രത്തില്‍ പതുക്കെ ഉരയ്ക്കുക. പിന്നീട് സോപ്പുലായനിയുപയോഗിച്ചു കഴുകിക്കളയാം.
വസ്ത്രത്തില്‍ എണ്ണക്കറയായാല്‍ ഇത് ഒരിക്കലും വെള്ളത്തില്‍ ഇടരുത്. കൂടുതല്‍ സ്ഥലത്തേക്ക് എണ്ണ പരക്കാന്‍ ഇത് ഇട വരുത്തും. ഏതെങ്കിലും വീര്യം കൂടിയ സോപ്പു ലായനി ഇവിടെ പുരട്ടി തുണി നല്ലപോലെ ഉരയ്ക്കുക. പിന്നീടിത് സാധാരണ രീതിയില്‍ സോപ്പുപയോഗിച്ച് കഴുകിക്കളയാം.
കിച്ചണ്‍ സിങ്കിലെ എണ്ണക്കറ കളയാന്‍ വിനെഗറും ബേക്കിംഗ് സോഡയും കൂട്ടിക്കലര്‍ത്തി സിങ്കില്‍ ഉരച്ചു കഴുകുക.
പഞ്ചസാരയും ബേക്കിംഗ് സോഡയും കൂട്ടിക്കലര്‍ത്തി കൈകളില്‍ ഉരയ്ക്കുക. ഇത് പിന്നീട് ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.
ചുവരില്‍ എണ്ണയായാല്‍ പെട്ടെന്നു തന്നെ ഇത് ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കണം. പിന്നീട് സ്‌പോഞ്ചിലോ തുണിയിലോ അല്‍പം വിനെഗര്‍ പുരട്ടി ഇവിടെ ഉരയ്ക്കക. പിന്നീട് ഇതിന് മുകളില്‍ അല്‍പം ചോക്ക് പൗഡര്‍ ഇടണം.
ബേക്കിംഗ് സോഡ, വിനെഗര്‍ എന്നിവ തറ തുടയ്ക്കുന്ന ലായനിയില്‍ കലര്‍ത്തുക. ഇതില്‍ മുക്കി തറ തുടച്ചാല്‍ തറയിലായ എണ്ണക്കറയും മെഴുക്കുമയവും വേഗത്തില്‍ പോയിക്കിട്ടും.
രണ്ടു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അര കപ്പ് വെള്ളത്തില്‍ കലര്‍ത്തി കുഴമ്പു പരുവത്തിലാക്കുക. ഇത് കുപ്പിഗ്ലാസിലെ എണ്ണക്കറയു്ള്ളിടത്തു പുരട്ടി പിന്നീട് ചൂടുവെള്ളവും സോപ്പുലായിനിയും ഉപയോഗിച്ച് കഴുകിക്കളയാം.

 

No comments:

Post a Comment