ക്യാന്‍സര്‍, ചില വിചിത്ര കാരണങ്ങള്‍
മാനവരാശിക്കു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ്
ക്യാന്‍സര്‍. ശരീരത്തിന്റെ പല ഭാഗത്തേയും പല രൂപത്തില്‍ പിടിമുറിക്കുകയും
സമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന്റെ പിടിയിലാക്കുകയും
ചെയ്യുന്ന ഒരു രോഗം.
ക്യാന്‍സറിന് മുഖ്യകാരണമായി പഴിയ്ക്കുന്നത് ഇന്നത്തെ ജീവിത രീതികളും ഭക്ഷണശീലങ്ങളുമാണ് ഇതിന്റെ മുഖ്യകാരണമായി പറയുന്നതും.
എന്നാല്‍ ക്യാന്‍സറിന് ഇവയല്ലാതെ ചില വിചിത്ര കാരണമങ്ങളുമുണ്ട്. ഇവയെന്തെന്ന് അറിയേണ്ടേ,
എയര്‍ ഫ്രഷ്‌നറുകള്‍
ഫെഡറേഷന്‍
ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഫോര്‍ എക്‌സ്പീരിമെന്റല്‍ ബയോളജി 2012ല്‍
നടത്തിയ പഠനപ്രകാരം എയര്‍ ഫ്രഷ്‌നറുകള്‍ ക്യാന്‍സറിന് കാരണമാകുന്നതായി
തെളിഞ്ഞിട്ടുണ്ട്. ഇവയിലെ ഫാറ്റലേറ്റുകള്‍ എ്ന്ന ഘടകമാണ് ഇതിന് കാരണം.
ടാനിംഗ് ബെഡുകള്‍
എന്ന
ഒരിനമുണ്ട്. സണ്‍ബെഡ് എ്ന്നും ഇതറിയപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍
വലിച്ചെടുക്കുന്ന ഇവ സ്‌കിന്‍ ക്യാന്‍സറിന് ഇട വരുത്തുന്നതായി പഠനങ്ങള്‍
തെളിയിച്ചിട്ടുണ്ട്. ഇത്തരം കിടക്കകള്‍ ഉപയോഗിക്കുന്നവരില്‍ മെലാനോമ
പോലുള്ള സ്‌കിന്‍ ക്യാന്‍സറുകള്‍ക്കുള്ള സാധ്യത 75 ശതമാനം കൂടുതലാണ്.
ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന
ഗുളികകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളില്‍ ഓറല്‍ ക്യാന്‍സര്‍
സാധ്യത കൂടുതലാണ്. ഇവയുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ്
ഇതിന് കാരണം. എന്നാല്‍ ഇവയുടെ ഉപയോഗം നിര്‍ത്തിയാല്‍ ഇതു കാരണമുള്ള
ക്യാന്‍സര്‍ സാധ്യതയില്ലാതെയാകും.
നൈറ്റ് ഷിഫ്റ്റ്
രാത്രി
ഷിഫ്റ്റുകളും രാത്രി നേരം വൈകിയുള്ള ജോലികളും സ്ത്രീകളിലെ ക്യാന്‍സര്‍
സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മൗത്ത് വാഷുകള്‍
എഥനോള്‍
അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകള്‍ ഓറല്‍ ക്യാന്‍സര്‍ സാധ്യത
വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്
സിഗരറ്റ് വലിയ്ക്കുന്ന ശീലമുള്ളവരില്‍. എഥനോള്‍ വായിലെ കോശങ്ങളെ
നശിപ്പിക്കുന്നു. ഇത് ക്യാന്‍സനറിനു സാധ്യതയുള്ള കാര്‍സിനോജനുകള്‍ ശരീരത്തെ
എളുപ്പത്തില്‍ ബാധിയ്ക്കാന്‍ ഇട വരുത്തും.
ബ്രാ
ബ്രാ
ധരിയ്ക്കുന്നത്, പ്രത്യേകിച്ച് വളറെ മുറുകിയ ബ്രാ ധരിയ്ക്കുന്നത്
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് 1995ല്‍ മെഡിക്കല്‍
ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഇതിനു കാരണമായി പറയുന്നത്
ബ്രാ ധരിയ്ക്കുമ്പോള്‍ മാറിടത്തിലെ മസില്‍ ടിഷ്യൂകള്‍ മുറുകുന്നതാണ്.
വൈന്‍
വൈനിന്
ആരോഗ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും ദിവസവും വൈന്‍ കഴിയ്ക്കുന്നത് വായിലേയും
തൊണ്ടയിലേയും ക്യാന്‍സര്‍ സാധ്യത 168 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി
പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കോള്‍ഡ്
കുട്ടിക്കാലത്ത്
സ്ഥിരമായി കോള്‍ഡുണ്ടാകുന്ന കുട്ടികള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍,
രക്താര്‍ബുദ സാധ്യതകള്‍ കൂടുമത്രെ. കോള്‍ഡ് അണുബാധകള്‍ക്കു
വഴിയൊരുക്കുന്നതാണ് കാരണമായി പറയുന്നത്.
ചിപ്‌സ്
ചിപ്‌സ്
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് പലവട്ടം ഉപയോഗിച്ച്
എണ്ണ തന്നെ വീണ്ടും ഇവ വറക്കുവാന്‍ ഉപയോഗിക്കുമ്പോള്‍.
ഓറല്‍ സെക്‌സ്
ഓറല്‍
സെക്‌സ് ക്യാന്‍സറിന് ഇട വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ഹ്യുമണ്‍ പാപിലോമ വൈറസാണ് ഓറല്‍ സെക്‌സ് വഴി വായിലേയും തൊണ്ടിയിലേയും
ക്യാന്‍സറിന് ഇട വരുത്തുന്നത്.
വൈറ്റമിന്‍ ഇ ഗുളികകള്‍
വൈറ്റമിന്‍ ഇ സപ്ലിമെന്റുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
No comments:
Post a Comment