Wednesday, 12 June 2013

സെമി പ്രതീക്ഷയില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനലില്‍ എത്താന്‍ ഇന്ത്യയ്ക്ക് ഒരു കളി കൂടി ജയിച്ചാല്‍ മതിയാകും. ബി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസാണ് സെമി പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍. ആദ്യ കളിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസിനും ഇന്ത്യയ്‌ക്കെതിരെ ജയിച്ചാല്‍ സെമി ഉറപ്പിക്കാം.
രണ്ട് കളികളില്‍ തോറ്റ് ബി ഗ്രൂപ്പില്‍ പാകിസ്ഥാന്‍ പുറത്തായതോടെയാണ് വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ ടീമുകള്‍ക്ക് സെമി പ്രതീക്ഷകള്‍ സജീവമായത്. ആദ്യമത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 26 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
india vs west indies champions trophy match
പതിവുപോലെ ബാറ്റിംഗ് നിരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ക്യാപ്റ്റന്‍ ധോണി, ദിനേശ് കാര്‍ത്തിക്, വിരാട് കോലി എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കാന്‍ കെല്‍പുള്ളവരാണ്. ഉമേഷ് യാദവും ഇശാന്ത് ശര്‍മയും കുമാറും ചേരുന്ന ഫാസ്റ്റ് ബൗളിംഗും ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.
മറുവശത്ത് ഇന്ത്യയുടെ ബലഹീനതകളെല്ലാം നന്നായി അറിയാവുന്ന വെസ്റ്റ് ഇന്‍ഡീസാണ്. പുതിയ ക്യാപ്റ്റന്‍ ഡ്വയാന്‍ ബ്രാവോ, കീരണ്‍ പോള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, സുനില്‍ നരേന്‍ എന്നിങ്ങനെ ഇന്ത്യയോട് കളിച്ച് നല്ല പരിചയമുള്ളവരാണ് വിന്‍ഡീസ് താരങ്ങള്‍. പോരാത്തതിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനത്തോടെ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ ക്രിസ് ഗെയ്‌ലും, കീരണ്‍ പോളളാര്‍ഡും വിന്‍ഡീസ് നിരയിലുണ്ട്.

 

No comments:

Post a Comment