Wednesday, 12 June 2013

സൗന്ദര്യത്തിന് ബെറി ഫേസ് പായ്ക്കുകള്‍

 

ബെറി ഇനത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറെ മികച്ചവയാണ്. ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. സ്‌ട്രോബെറി, ബ്ലൂബെറി... എന്നിങ്ങനെ പോകുന്നു ഈ പട്ടിക.
ബെറികള്‍ ചര്‍മസൗന്ദര്യത്തിനും വളരെ നല്ലതാണ്. സ്വാഭാവികമായ ചര്‍മസൗന്ദര്യം നല്‍കാന്‍ ഇതിനു കഴിയും. ഇവയിലെ ആന്റിഓക്‌സിഡന്റുകള്‍ തന്നെയാണ് ചര്‍മസൗന്ദര്യത്തിനും കാരണമായി പ്രവര്‍ത്തിക്കുന്നത്.
ബെറികള്‍ ഉപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ.


സൗന്ദര്യത്തിന് ബെറി ഫേസ് പായ്ക്കുകള്‍

സ്‌ട്രോബെറി

നല്ലപോലെ പഴുത്ത സ്‌ട്രോബെറിയുടച്ച് ഇതില്‍ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ പറ്റിയൊരു ഫേസ് പായ്ക്കാണ്.
 

റാസ്‌ബെറി

ഒലീവ് ഓയില്‍, ഗ്രേപ് സീഡ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ അല്‍പം ഓട്‌സ് പൊടിച്ചതു ചേര്‍ക്കുക. ഇതിലേക്ക് റാസ്‌ബെറി ഉടച്ചതും ചേര്‍ക്കണം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനുള്ള നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

ബ്ലൂബെറി

ബ്ലൂബെറി ഉടയ്ക്കുക. ഇതില്‍ അല്‍പം തൈരും തേനും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പനേരം സ്‌ക്രബ് ചെയ്യാം. പിന്നീട് കഴുകിക്കളയാം.

മള്‍ബെറി

മള്‍ബെറി ഉപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കാം. മള്‍ബെറി ഉടച്ച് ഇതില്‍ പാല്‍ ചേര്‍ക്കണം. ഇത് മുഖത്തു പുരട്ടിയ ശേഷം കഴുകിക്കളയാം. മൃദുവായ ചര്‍മത്തിനു പറ്റിയ ഒരു വഴിയാണിത്.
 
 

ചെറി

ചെറി ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇതിന് മുഖത്തിന് നിറം നല്‍കാനും പ്രായക്കുറവു തോന്നിക്കാനുമുള്ള കഴിവുകളുണ്ട്.
 
 

ബ്ലാക്ക് ബെറി

ബ്ലാക്ക് ബെറിയും പാല്‍പ്പാടയും ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം. ഇത് സ്വാഭാവികമായ ഒരു ക്ലെന്‍സറായി ഉപയോഗിക്കാവുന്ന മിശ്രിതമാണ്.
 
 

അക്കായ് ബെറി

അക്കായ് ബെറി പൗഡറില്‍ പഴുത്ത പഴം ഉടച്ചു ചേര്‍ക്കുക. ഇതില്‍ മുട്ടമഞ്ഞയും ഓട്‌സും ചേര്‍ത്തും മുഖത്തിനു ചേര്‍ന്ന ഫേസ് മാസ്‌കുണ്ടാക്കാം. ഇത് മൃതകോശങ്ങളെ അകറ്റാന്‍ പറ്റിയ ഒന്നാണ്.

നെല്ലിക്ക

നെല്ലിക്കാപ്പൊടി പപ്പായയും പനിനീരുമായി ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടാം. മുഖക്കുരു ഒഴിവാക്കാനും പാടുകളും വടുക്കളും മാറ്റാനുമുള്ള ഒരു വഴിയാണിത്.
 
 
 

 


 

 

No comments:

Post a Comment