Wednesday, 12 June 2013

വസ്ത്രങ്ങളിലെ കറകള്‍ നീക്കാം

ഇഷ്ടമുള്ള വസ്ത്രത്തില്‍ കറയായാല്‍ പിന്നെ മനസിലൊരു കരടു വീണ പോലെയാകും. കറ കളയാന്‍ പല മാര്‍ഗങ്ങളും പയറ്റി പരാജയം സമ്മതിച്ചാല്‍ തുണി കേടാകുന്നതു വരെയുള്ള പ്രശ്‌നങ്ങളും. വസ്ത്രത്തിലെ കറകളകറ്റാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്.
ചായ, കാപ്പി കറകള്‍ വസ്ത്രത്തിലാകാന്‍ എളുപ്പം. ഇത് വീണുടനെ കഴുകുകയെന്നത് വളരെ പ്രധാനം. സോപ്പുലായനികള്‍ കറ പുരണ്ട ഭാഗത്തു പുരട്ടി അഞ്ചു മിനിറ്റു വച്ച ശേഷം നല്ലപോലെ കൈകൊണ്ട് ഉരച്ചു വൃത്തിയാക്കിയാല്‍ കറ പോകും. വസ്ത്രത്തില്‍ രക്തക്കറയായാല്‍ ഉടനെ കഴുകിയാല്‍ ഇത് എളുപ്പം പോകും. രക്തക്കറ അകറ്റാന്‍ തണുത്ത വെള്ളം കൊണ്ട് കഴുകുന്നതാണ് കൂടുതല്‍ നല്ലത്. ചൂടുള്ള വെള്ളം രക്തക്കറയെ കൂടുതല്‍ വ്യക്തമാക്കാനേ സഹായിക്കൂ.

tips remove stains from clothes

മഷിക്കറകള്‍ കളയാനുള്ള നല്ലൊരു മാര്‍ഗമാണ് ഹെയര്‍ സ്‌പ്രേകള്‍. കറയായ വസ്ത്രത്തിനടിയില്‍ മറ്റൊരു തുണി വിരിച്ചിടുക. ഇതിനു ശേഷം കറയായ ഭാഗത്ത് ഹെയര്‍ സ്‌പ്രേ അടിച്ചാല്‍ കറ എളുപ്പത്തില്‍ ഇളകിപ്പോകും.
വസ്ത്രങ്ങളില്‍ ചോക്കലേറ്റായാല്‍ ഇത് ഉണങ്ങിയ ശേഷം അടര്‍ത്തിയെടുക്കുക. ഇവിടെ നെയില്‍ പോളിഷ് റിമൂവര്‍ ചോക്കലേറ്റ് കളയാന്‍ സഹായിക്കും. നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടിയ ശേഷം ഏതെങ്കിലും ചീത്ത കോട്ടന്‍ തുണിയോ പേപ്പറോ ഇതിനു മുകളില്‍ വച്ച് ഒപ്പിയെടുക്കുക. പിന്നീട് ഇവിടെ സോപ്പിട്ടു കഴുകാം.
വസ്ത്രങ്ങളിലെ ഗ്രീസ് കറ കളയാന്‍ ബുദ്ധിമുട്ടാണ്. ഇതിന് ബേക്കിംഗ് സോഡയോ കോണ്‍സ്റ്റാര്‍ച്ചോ ഉപയോഗിക്കാം. ഈ ഭാഗത്ത് ഇവ പുരട്ടി അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാം.

No comments:

Post a Comment