Wednesday, 12 June 2013

കണ്ണുകള്‍ വരണ്ടുപോകാനുള്ള കാരണം

പ്രായംകൂടുമ്പോള്‍ ഇത് സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ചിലരില്‍ അന്തരീക്ഷത്തിലെ പ്രശ്‌നങ്ങള്‍ മൂലവും ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ഡ്രൈ ഐ ഉണ്ടാകാറുണ്ട്. കോണ്‍ടാക്്ട ലെന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നത്. സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം, ടിവി കാണല്‍, കണ്ണുകള്‍ക്ക് വിശ്രമമില്ലാതിരിക്കല്‍ എല്ലാം ഇതിന് കാരണമാകുന്നുണ്ട്.
കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍, കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍, കണ്‍ജക്ടീവ സ്ഥിരമായി നീര് വന്ന്‌വീര്‍ക്കുക,
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക, കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക- ഇവയെല്ലാം ഡ്രൈ ഐയുടെ ലക്ഷണങ്ങളാണ്.
കണ്ണ് ഇടക്കിടെ ചിമ്മിത്തുറക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക. ഇടയ്ക്കിടെ മല്ലിയിട്ടു തിളപ്പിച്ച ചെറുചൂടുവെള്ളം കൊണ്ട് കണ്ണുകള്‍ കഴുകുക, കണ്ണിന് വിശ്രമം നല്‍കുക. പുക, പൊടിപടലങ്ങള്‍ എന്നിവ ഒഴിവാക്കുക. നന്നായി വെള്ളം കുടിയ്ക്കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്ക് ദൂരേയ്‌ക്കോ പച്ചിലകളിലേയ്‌ക്കോ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഒരുപരിധിവരെ ഈ പ്രശ്‌നം കുറയ്ക്കാന്‍ കഴിയും.
കൂടുതല്‍ അസ്വസ്ഥതയുണ്ടാകുമ്പോള്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ഡ്രൈനെസ് മാറ്റാനായി വിവിധ തരം തുള്ളിമരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ നല്ലത് തിരഞ്ഞെടുക്കുക. പതിവായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് നല്ലതായിരിക്കും.

No comments:

Post a Comment