Wednesday, 12 June 2013

പെപ്പര്‍ ചിക്കന്‍, ചെട്ടിനാട് സ്റ്റൈല്‍

 

ചെട്ടിനാട് വിഭവങ്ങളോടും ചിക്കനോടും പ്രിയമുള്ളവര്‍ക്ക് ചെട്ടിനാട് സ്റ്റൈല്‍ പെപ്പര്‍ ചിക്കന്‍ പരീക്ഷിക്കാം.
തമിഴ്‌നാടിന്റെ തനത് പാരമ്പര്യരുചിയും ഒപ്പം കുരുമുളകിന്റെ എരിവും കൂടിയാകുമ്പോള്‍ ഈ വിഭവം ആര്‍ക്കും ഇഷ്ടപ്പെടും.
chettinadu pepper chicken
ചിക്കന്‍-കാല്‍ കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
സവാള-2
തക്കാളി-2
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
ജീരകം-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-2
കുരുമുളക്-10
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ജീരകം എന്നിവ ഇടുക.
ഇതു മൂത്തു കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. തക്കാളിയും അരിഞ്ഞു ചേര്‍ക്കണം.
ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നല്ലപോലെ മൂത്തു കഴിഞ്ഞാല്‍ ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി വേവിയ്ക്കണം.
ചിക്കന്‍ ഒരുവിധം വെന്തു കഴിയുമ്പോള്‍ കുരുമുളകു ചതച്ചതും ചേര്‍ത്തിളക്കി മുഴുവന്‍ വേവിയ്ക്കണം.
മേമ്പൊടി
ഇത് ഡ്രൈ ആയും ഗ്രേവിയോടെയും ഉണ്ടാക്കാം. ഡ്രൈ വേണ്ടവര്‍ ചാറ് നല്ലപോലെ വറ്റിച്ചു കളഞ്ഞാല്‍ മതി.

 

No comments:

Post a Comment