പ്രസവശേഷം ആരോഗ്യം
പ്രസവശേഷം സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക വളരെ സാധാരണമാണ്. എന്നാല്‍ ഇവ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. കാരണം പ്രസവശേഷം തന്റെ കാര്യം മാത്രമല്ല, കുഞ്ഞിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കേണമെങ്കില്‍ അമ്മയും ആരോഗ്യവതിയായിരിക്കേണ്ടത് അത്യാവശ്യം തന്നെ. ഇതിനായി ചില കാര്യങ്ങൡ ശ്രദ്ധ വയ്ക്കുകയും വേണം.

പ്രസവശേഷം നടുവേദന പോലുള്ള ശാരീരിക അസ്വസ്ഥതകള്‍ പതിവാണ്. ഇതിനുള്ള പരിഹാരം വേണ്ട രീതിയില്‍ വിശ്രമം ലഭിയ്ക്കുകയെന്നതാണ്. സാധാരണ പ്രസവമെങ്കില്‍ രണ്ടാഴ്ച വിശ്രമം മതിയാകും. എന്നാല്‍ സിസേറിയനെങ്കില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമിക്കണം. മുറിവു പൂര്‍ണായും ഉണങ്ങേണ്ടത് അത്യാവശ്യം തന്നെ.
കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല,അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. മുലയൂട്ടിയില്ലെങ്കില്‍ മുലപ്പാല്‍ കെട്ടിനിന്ന് മാറിടവേദനയുണ്ടാകാന്‍ സാ്ധ്യതയുണ്ട്. മാത്രമല്ല, സ്തനങ്ങളിലെ കോശങ്ങൡ മുഴകളുണ്ടാകാനും സാധ്യത കൂടുതലാണ്. ഇവ പിന്നീട് സ്തനാര്‍ബുദം വരെയാകാം.
വൈകാരിക പ്രശ്‌നങ്ങളും പ്രസവശേഷമുണ്ടാകാം. ഇതിന് യോഗ പോലുള്ളവ ചെയ്യുന്നത് നല്ലതാണ്. വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതു തന്നെ. ഇവ ശരീരവേദനകള്‍ അകലുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുകയും ചെയ്യും.
No comments:
Post a Comment