ഡെങ്കി പ്രതിരോധം:പപ്പായ നീരുമായി തമിഴ്‌നാട്

തമിഴ് നാട്ടില്‍ ഏറെ പ്രചാരമുള്ള സിദ്ധവൈദ്യത്തില്‍ പപ്പായ ഇല നീര് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് അംഗീകാരം ലഭിച്ചത്. ഡെങ്കിപ്പനി മൂലം രക്തത്തില്‍ പ്ലേറ്റലെറ്റ് കൗണ്ട് കുറയുന്നു. ഇതിനെ പ്രതിരോധിക്കാനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉയര്‍ത്താനും പപ്പായ ഇല നീരിന് സാധിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
പഠനത്തിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയതോടെ ഇതിനായി വന്‍ പ്രചരണ പരിപാടികളും ബോധവല്‍ക്കരണങ്ങളും നടന്നു. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ വഴി സിനിമാ താരങ്ങളുള്‍പ്പടെ പ്രചരണത്തിനായി രംഗത്ത് പ്രതിക്ഷപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വഴി ഡെങ്കിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പപ്പായ ഇല നീര് വിതരണം ചെയ്തു. ഇതോടെ കഴിഞ്ഞ വര്‍ഷം മുപ്പാതിനായിരത്തിലേറെ പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ ഈ വര്‍ഷം പത്ത് പേരില്‍ മാത്രമെ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ എന്ന് അധികൃതര്‍ പറയുന്നു.
No comments:
Post a Comment