വീട്ടിലുണ്ടാക്കാം, തന്തൂരി ചിക്കന്
ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം.
വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതേയുള്ളൂ.

തൈര്-100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
തന്തൂരി മസാല-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ്
എണ്ണ-2 ടേബിള്‍ സ്പൂണ്‍
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല.
തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം.
ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.
തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.
No comments:
Post a Comment