Wednesday, 12 June 2013

ദുല്‍ഖറിന്റെ നായികയായി അമേരിക്കക്കാരി

വിദേശതാരങ്ങള്‍ അഭിനയിക്കുകയെന്ന്ത മലയാളസിനിമയെ സംബന്ധിച്ച് ഇപ്പോള്‍ പുതിയ കാര്യമല്ല. ശ്രീനിവാസന്‍ നായകനായി അഭിനയിച്ച അറബിക്കഥയെന്ന ചിത്രത്തില്‍ ചൈനക്കാരിയായ ചാംങ്ഷുമിനും ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയില്‍ ആസ്‌ത്രേലിയക്കാരി ഡാനിയേല സക്കേലും നായികമാരായി അഭിനയിച്ചു. ഇപ്പോഴിതാ പുതിയൊരു വിദേശതാരംകൂടി മലയാളത്തിലേയ്‌ക്കെത്തുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന എബിസിഡിയെന്ന ചിത്രത്തിലാണ് വിദേശതാരത്തിന്റെ സാന്നിധ്യം. അമേരിക്കക്കാരിയായ സവാന സ്കെച്ചറാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്. നേരത്തേ മിസ് ന്യൂജഴ്‌സി പട്ടം നേടിയിട്ടുള്ള ഈ സുന്ദരി ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ജോണ്‍സ് എന്ന കഥാപാത്രത്തിന്റെ അമേരിക്കക്കാരിയായ ഗേള്‍ഫ്രണ്ടായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയാണ് സവാനയെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. കാരണം ജോണ്‍സ് കേരളത്തിലെത്തിക്കഴിഞ്ഞാല്‍ നായികയാകുന്നത് അപര്‍ണ ഗോപിനാഥാണ്.
savannah schechter with dulquar salman
നല്ലൊരു ഗായികകൂടിയാണ് സവാനം. ചിത്രത്തില്‍ ദുല്‍ഖര്‍ ആലപിച്ച ജോണി മോനേ ജോണി മോനേ എന്ന ഗാനരംഗത്തില്‍ സവാനയുണ്ട്. ന്യൂ ജേഴ്‌സിയിലെ ഫാര്‍ഹില്‍ സ്വദേശിനിയാണ് സവാനം. മാര്‍ട്ടില്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ പതിനാലിന് തിയേറ്ററുകളിലെത്തും.

 

No comments:

Post a Comment