Wednesday, 12 June 2013

'കൊതുകിന് തടയിടാന്‍ ക്യൂബന്‍ ജൈവമരുന്നിന് കഴിയും'

 Cuban Medicine Control Dengue Fever
തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്ന ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ദ്ധോപദേശം തേടി. ഇതിന്റെ ഭാഗമായി പ്രത്യേക ക്ഷണ പ്രകാരം ക്യൂബന്‍ ഡോക്ടര്‍ അല്‍ഫ്രഡോ വെയറ എസ്ട്രാഡ തലസ്ഥാനത്തെത്തി. കൊതുകിന് തടയിടാന്‍ ജൈവമരുന്ന് ഫലപ്രദമാണെന്നും പ്രത്യേക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ജൈവമരുന്ന് പ്രയോഗിച്ചാല്‍ ഡെങ്കിയും മലേറിയയും ഉണ്ടാക്കുന്ന കൊതുക് പെരുകുന്നത് തടയാമെന്ന് എസ്ട്രാഡ പറഞ്ഞു.
വീടിനുള്ളില്‍ പോലും ശുദ്ധ ജലത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്നത്. ഇത് വീടിനുള്ളില്‍ തന്നെ തടയണം. ക്യൂബന്‍ ജൈവമരുന്ന് കുടിവെള്ളത്തില്‍ പോലും ഉപയോഗിക്കാവുന്നതാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യ, ബ്രസീല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഡെങ്കിപ്പനിക്ക് അയവു വന്നത് ഈ ക്യൂബന്‍ സാങ്കേതിക വിദ്യയിലൂടെയാണെന്നും എസ്ട്രാഡ പറഞ്ഞു.
ക്യൂബയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലാബിയോഫ് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകന്‍ കുടിയായ എസ്ട്രാഡ വൈറല്‍ പനി സംബന്ധിച്ച ഗവേഷണം നടത്തി ഒട്ടേറെ രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ട്രിവാന്‍ട്രം അജന്ത ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടനയാണ് എസ്ട്രാഡയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

 

No comments:

Post a Comment