സ്വാദേറും മംഗോളിയന്‍ ചിക്കന്‍
മംഗോളിയന്‍ ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ. മധുരവും എരിവും പുളിയുമെല്ലാം ഒരേപോലുള്ളതാണ് മംഗോളിയന്‍ ചിക്കന്‍. സോയ, ഓയിസ്റ്റര്‍ സോസുകള്‍ ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മംഗോളിയന്‍ ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.
ചിക്കന്‍- അരക്കിലോ
സവാള-1
കോണ്‍സ്റ്റാര്‍ച്ച്-അര കപ്പ്
സ്പ്രിംഗ് ഒണിയന്‍-1
കുരുമുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
ഓയിസ്റ്റര്‍ സോസ്-1 ടേബിള്‍ സ്പൂണ്‍
ഉണക്കമുളകു ചതച്ചത്-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം
ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. ഇതിലേക്ക് കോണ്‍സ്റ്റാര്‍ച്ചും അല്‍പം ഉപ്പും ചേര്‍ത്തിളക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.
സോയ, ഓയിസ്റ്റര്‍ സോസ്, പഞ്ചസാര, ഉണക്കമുളകു ചതച്ചത് എന്നിവ ഒരുമിച്ചു ചേര്‍ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാളയരിഞ്ഞിട്ടു വഴറ്റണം. ഇതിലേക്ക് വെളുത്തുള്ളി, സ്പ്രിംഗ് ഒണിയണ്‍ എന്നിവ ചേര്‍ത്തിളക്കുക. കുരുമളകുപൊടിയും അല്‍പം ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് സോസ് മിശ്രിതമൊഴിച്ച് രണ്ടു മൂന്നു മിനിറ്റ് നല്ലപോലെ ഇളക്കണം.
ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. സോസ് കഷ്ണങ്ങളില്‍ പിടിച്ച് അല്‍പം കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം.
ചോറ്, ചപ്പാത്തി, നൂഡില്‍സ് എന്നിവയ്‌ക്കൊപ്പം ഇതു കഴിയ്ക്കാം.
No comments:
Post a Comment