ചിക്കന്‍ രേശ്മി കബാബ് തയ്യാറാക്കൂ
ചിക്കന്‍ രേശ്മി കബാബ് വീട്ടിലും തയ്യാറാക്കാം. മൈക്രോവേവിലും അല്ലെങ്കില്‍ നോണ്‍ സ്റ്റിക് പാനിലും ഇത് തയ്യാറാക്കാം.

ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
തൈര്-1 ടേബിള്‍ സ്പൂണ്‍
ബദാം-6
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
ക്രീം-അരക്കപ്പ്
പുതിയില-അര കെട്ട്
മല്ലിയില-അര കെട്ട്
പച്ചമുളക്-5
ഉപ്പ്
എണ്ണ
ചിക്കന്‍ എല്ലില്ലാത്ത, തോല്‍ നീക്കിയ കഷ്ണങ്ങള്‍ വേണം. ഇത കഴുകി വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക.
ബദാം ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടുവച്ച് തൊലി കളഞ്ഞെടുക്കണം. ഇതും മല്ലിയില, പുതിനയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്തരയ്ക്കു.
ഈ കൂട്ടില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, തൈര്, ക്രീം ചേര്‍ത്തിളക്കുക. ഈ കൂട്ട് ചിക്കനില്‍ രണ്ടു മൂന്നു മണിക്കൂര്‍ പുരട്ടി വയ്ക്കണം.
ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇരുവശവും മറിച്ചിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. എണ്ണയില്‍ ചിക്കന്‍ മുക്കരുത്. പാനില്‍ ഒന്നു രണ്ടു സ്പൂണ്‍ പുരട്ടി ഇരുവശവും മാറി മാറി മറിച്ചിട്ടു വേവിയ്ക്കുകയാണ് വേണ്ടത്.
മൈക്രോവേവിലാണ് ഉണ്ടാക്കുന്നതെങ്കില്‍ അവന്‍ അഞ്ചു മിനിറ്റ് 450 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യണം. സ്‌ക്രൂവേഴ്‌സില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കുത്തുക. ഇതിനു മുകളില്‍ അല്‍പം എണ്ണ പുരട്ടണം. ഇത് 15 മിനിറ്റോളം ഗ്രില്‍ ചെയ്യുക.
No comments:
Post a Comment