Sunday, 16 June 2013

വരണ്ട ചര്‍മത്തിന് മത്തങ്ങ

മത്തങ്ങ നല്ലൊരു ഭക്ഷ്യവസ്തുവാണ്. മത്തങ്ങ കഴിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുമെന്നു പറയുംം. ഇതുപോലെ വരണ്ട ചര്‍മമുള്ളവര്‍ക്ക് മത്തങ്ങ കൊണ്ട് പല ഫേസ്പായ്ക്കുകളും ഉപയോഗിക്കാം.
മത്തങ്ങ ഉപയോഗിച്ചുള്ള ഇത്തരം ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ.
മത്തങ്ങയുടെ പള്‍പ്പെടുക്കുക. ഇതില്‍ അല്‍പം തേന്‍, കട്ടിയുള്ള പാല്‍ എന്നിവ ചേര്‍ത്ത മിശ്രിതമാക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

pumpkin face packs dry skin

അരക്കപ്പു തൈരും 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക മത്തങ്ങയുടെ പള്‍പ് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പസമയം വയ്ക്കാം. അലര്‍ജി, സണ്‍ടാന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ബദാം പൊടിച്ചതും മുട്ടവെള്ളയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മത്തങ്ങയുടെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മത്തിളക്കം ലഭിയ്ക്കുന്നതിനും ചര്‍മത്തിലെ അഴുക്കു നീക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഒലീവ് ഓയിലും മത്തങ്ങളുടെ പള്‍പ്പും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ഇത് നല്ലൊന്നാന്തരം ഫേഷ്യലിന്റെ ഗുണം നല്‍കും.
മുകളില്‍ പറഞ്ഞവ ചര്‍മത്തിന് ആവശ്യമായ വൈറ്റമിനുകള്‍ നല്‍കുമെന്ന ഗുണം കൂടിയുണ്ട്. തികച്ചും സ്വാഭാവിക മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മാരോഗ്യത്തിന് ദോഷം വരുത്തുകയുമില്ല.

No comments:

Post a Comment