പുല്‍ത്തകിടി വീട്ടിലുണ്ടാക്കാം
മുറ്റത്തൊരു പൂന്തോട്ടം സ്വന്തമായി വീടുള്ളവരുടേയെല്ലാം സ്വകാര്യ
ആഗ്രഹമാണ്. പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി കൂടിയായാലോ. ഒരല്‍പം
സമയം ചിലവിടാനുണ്ടെങ്കില്‍ നമ്മുടെ മുറ്റത്തും വച്ചു പടിപ്പിക്കാം മനോഹരമായ
പുല്‍ത്തകിടി.
പുതിയതായി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോഴും നിലവിലെ പുല്‍ത്തകിടികളില്‍ വീണ്ടും വിത്ത് പാകുമ്പോഴും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുല്‍വിത്തിന്റെ ഇനം, വിത്ത് പാകുന്ന കാലം, മണ്ണ് തയ്യാറാക്കല്‍ എന്നിവ പുതിയ വിത്തിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിത്ത് പാകുന്ന രീതിയും കാലവും ശരിയായാല്‍ തന്നെ മനോഹരമായ പുല്‍ത്തകിടി ഒരുക്കുന്നതിന്റെ ശ്രമം പകുതി കുറയും.
പുല്‍ത്തകിടി വച്ചുപിടിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് പ്രദേശത്തിനും കാലാവസ്ഥയ്‌ക്കും ഇണങ്ങുന്ന പുല്‍വിത്ത് ഇനം തിരഞ്ഞെടുക്കുക എന്നതാണ്. ശൈത്യകാലത്തും വേനല്‍കാലത്തും ഉപയോഗിക്കേണ്ട പുല്‍ വിത്തുകള്‍ വ്യത്യസ്‌തമാണ്.
ശൈത്യകാല പുല്‍ വിത്തുകള്‍ പാകാന്‍ ഏറ്റവും അനുയോജ്യമായ സമയം ശരത്‌കാലമാണ്. ഈ കാലയളവാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പുല്‍ വിത്തുകള്‍ക്കൊപ്പമുള്ള കളകള്‍ വേനലിന്റെ അവസാനത്തോടെ നശിക്കും. ഇതിന് പുറമെ തണുത്ത കാലാവസ്ഥ വിത്ത് മുളക്കുന്നത് വേഗത്തിലാക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുകയും ജലാംശം നഷ്‌ടപെടുന്നത് കുറയ്‌ക്കുകയും ചെയ്യും. ചൂടുകാല പുല്‍ വിത്തുകള്‍ വസന്തത്തിന്റെ അവസാനത്തോടെയോ വേനലിന്റെ ആദ്യത്തോടെയോ പാകുന്നതാണ് ഉത്തമം. വേനല്‍മഴ പുതിയ വിത്തുകള്‍ മുളക്കുന്നതിന്റെ ആക്കം കൂട്ടും.
വിത്ത് പാകുന്ന രീതിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. പുതിയ പുല്‍ വിത്തുകളില്‍ വേര് വരുന്നതിന് മുമ്പായി അത് പാകാനുള്ള മണ്ണ് തയ്യാറാക്കേണ്ടതുണ്ട്. ആദ്യമായി പുല്‍ത്തകിടി വച്ചു പിടിപ്പിക്കുകയാണെങ്കില്‍ മണ്ണ് തയ്യാറാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇതിനാദ്യം വേണ്ടത് മണ്ണ് ഇളക്കി പാകപ്പെടുത്തുകയാണ്. മണ്ണ് ഇളക്കുന്നത് അധികം ആഴത്തില്‍ വേണമെന്നില്ല 2.5 മുതല്‍ 3 ഇഞ്ച് വരെ താഴ്‌ത്തി ഉഴുതെടുക്കുന്നതായിരിക്കും അനുയോജ്യം. ഇതിന് ശേഷം വേരുകളും മറ്റും നീക്കം ചെയത് തകിടി നിരപ്പാക്കിയതിന് ശേഷം പാക്കറ്റിലെ നിര്‍ദ്ദേശമനുസരിച്ച് വിത്ത് വിതറാം. വിത്ത് എല്ലായിടത്തും ഒരുപോലെ എത്തുന്നതിന് ഒന്നിലേറെ തവണ പല കോണുകളില്‍ നിന്ന് വിതറുന്നത് നല്ലതായിരിക്കും.
പാകിയ വിത്തുകള്‍ കാറ്റു കൊണ്ടും പക്ഷികള്‍ കൊത്തിയും നഷ്‌ടപെടാതിരിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കിയിരിക്കണം. വിത്ത് പാകിയ സ്ഥലം വയ്‌ക്കോല്‍ കൊണ്ടോ മറ്റോ മൂടുന്നത് ഇതിന് നല്ലതായിരിക്കും. വിത്ത് പാകിയ മണ്ണ് രണ്ട് ആഴ്‌ചത്തോളം ദിവസം മൂന്ന് നാല് നേരം പത്ത് പതിനഞ്ച് മിനുട്ട് വെള്ളം നനയ്‌ക്കണം. വിത്ത് മുളച്ച് വരുന്നതിനനുസരിച്ച് ദിവസത്തില്‍ ഒന്ന് എന്ന നിലയിലേയ്‌ക്ക് നനയ്‌ക്കുന്നതിന്റെ അളവില്‍ കുറവ് വരുത്താം.
വളര്‍ന്നു വരുന്ന പുല്ലുകള്‍ ഇടയ്‌ക്കിടയ്‌ക്ക് വെട്ടി ചെറുതാക്കുന്നത് അവയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക് അത്യാവശ്യമാണ്. പുല്ലുകള്‍ 2 മുതല്‍ മൂന്ന് ഇഞ്ച് വരെ ഉയരത്തില്‍ എത്തിയാല്‍ വീണ്ടും വെട്ടി ചെറുതാക്കി കൊണ്ടിരിക്കണം.
നിലവിലെ പുല്‍ത്തികടിയില്‍ വീണ്ടും വിത്ത് പാകുകയാണെങ്കില്‍ പുതിയ വിത്ത് പാകുന്നതിന് മുമ്പായി അവശേഷിക്കുന്ന പുല്‍ നുറുങ്ങുകളും ഉണങ്ങിയ പുല്ലുകളും നീക്കം ചെയ്‌ത് മണ്ണ് കാണത്തക്കവിധം പുല്‍ത്തകിടി വൃത്തിയാക്കണം. പിന്നീട് പുതിയ വിത്ത് പാകുന്നതും മുളപ്പിക്കുന്നതുമെല്ലാം പുതിയി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോള്‍ ചെയ്യുന്നതു പോലെ തന്നെയാണ്.
ആദ്യമായി പുല്‍ത്തകിടി വച്ചു പിടപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തെ വിദഗ്‌ധരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. ഏറ്റവും മികച്ച പുല്ല് ഇനങ്ങള്‍ കണ്ടെത്തുന്നതിനും അവ വച്ചു പിടിപ്പിക്കുന്നതിന് അനുയോജ്യമായ സമയം മനനസ്സിലാക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

No comments:
Post a Comment