വേസ്റ്റ് പേപ്പറിന് ഉപയോഗം പലവിധം
വായിച്ചു കഴിഞ്ഞ പത്രങ്ങള്‍ പൊതുവെ തൂക്കി വില്‍ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്ക്. സ്ഥലം മെനക്കെടുത്താനായി ഇവ എന്തിന് സൂക്ഷിക്കുന്നുവെന്നൊരു മനോഭാവം.വേസ്റ്റ് പേപ്പര്‍ ഉപകാരപ്രദമായി ഉപയോഗിക്കാവുന്ന ധാരാളം സന്ദര്‍ഭങ്ങളും കാര്യങ്ങളുമുണ്ട്.

അലമാരകളില്‍ തുണികളും മറ്റും സൂക്ഷിക്കുന്നതിന്റെ അടിയില്‍ പേപ്പറുകള്‍ വിരിക്കുന്നത് നല്ലതാണ്. ഇവ തുണികളെ തുരുമ്പില്‍ നിന്നും മറ്റും സംരക്ഷിക്കാന്‍ നല്ലതു തന്നെ.
ചായയോ കാപ്പിയോ ഡ്രസിലോ മറ്റോ വീണാല്‍ പേപ്പര്‍ കൊണ്ട് പെട്ടെന്ന് ഒപ്പിയെടുക്കാം. ഇതുപോലെ ഷൂസ് നനഞ്ഞുവെങ്കില്‍ പേപ്പര്‍ കൊണ്ട് ഒപ്പിയാല്‍ വെള്ളം പെട്ടെന്ന് വലിച്ചെടുക്കും.
കുട്ടികള്‍ക്കായി ബോട്ട്, ഏറോപ്ലെയിന്‍ തുടങ്ങിയ ധാരാളം കളിവസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാം. ഇത് അറിയണമെന്നു മാത്രം. കുട്ടികള്‍ക്കും ഇതിനോട് താല്‍പര്യമായിരിക്കും.
ചുണ്ടില്‍ ലിപ്സ്റ്റിക് കൂടിപ്പോയോ. ഒരു കഷ്ണം പേപ്പര്‍ ചുണ്ടിനു മുകളില്‍ അമര്‍ത്തി നോക്കൂ. അധികമുള്ള ലിപ്സ്റ്റിക് ഇത് വലിച്ചെടുക്കും. അധികമുള്ള മേക്കപ്പ് വലിച്ചെടുക്കാന്‍ പറ്റിയ മാര്‍ഗമാണിത്.
പച്ചക്കറികള്‍, പ്രത്യേകിച്ച് ഇലക്കറികള്‍ കടലാസില്‍ പൊതിഞ്ഞു വച്ചാല്‍ കൂറേക്കാലം കേടുവരാതെയിരിക്കും. പച്ചക്കറികളുടെ പുതുമ നിലനിര്‍ത്താനുള്ള ഒരു വഴി കൂടിയാണിത്.
അല്‍പം കാലബോധമുണ്ടെങ്കില്‍ പേപ്പര്‍ കൊണ്ട് പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇവ വര്‍ണക്കടലാസു കൊണ്ടു പൊതിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
വിത്തുകള്‍ നനഞ്ഞ പേപ്പറില്‍ പൊതിഞ്ഞു വച്ചാല്‍ ഇവ പെട്ടെന്ന് മുളയ്ക്കുകയും ചെയ്യും.
ഇരുമ്പു സാധനങ്ങളിലെ തുരുമ്പുകറ നീക്കാന്‍ പേപ്പര്‍ ഉപയോഗിക്കാം.
No comments:
Post a Comment