Wednesday, 12 June 2013

ചിയര്‍ഗേള്‍സും പാര്‍ട്ടികളും ഇല്ലാത്ത ഐപിഎല്‍

ദില്ലി: ഐ പി എല്‍ ക്രിക്കറ്റില്‍ ഇനി ചിയര്‍ഗേള്‍സില്ല. ചിയര്‍ഗേള്‍സ് മാത്രമല്ല, രാത്രി പാര്‍ട്ടികളും കളിക്കാരുടെ ഒളിച്ചുകളികളുമില്ലാത്ത ഐ പി എല്ലാണ് ബി സി സി ഐ ലക്ഷ്യമിടുന്നത്. ആരോപണങ്ങള്‍ കുമിഞ്ഞുകൂടി ഐ പി എല്ലിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാകും എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയതോടെയാണ് ശുദ്ധീകരണ പരിപാടിയുമായി ബി സി സി ഐ രംഗത്തുവന്നിരിക്കുന്നത്.
ഐ പി എല്ലില്‍ ഏറെ പഴികേട്ടിരുന്ന ഒരു കൂട്ടരായിരുന്നു ചിയര്‍ഗേള്‍സ്. കളിയുമായി വലിയ ബന്ധമില്ലെങ്കിലും ചിയര്‍ഗേള്‍സ് ആടുന്നതും ചാടുന്നതും കാണികള്‍ക്ക് ഒരു ഹരമായിരുന്നു. എന്നാല്‍ ഈ ഹരം ഇനി വേണ്ട എന്നാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, കളിക്കുശേഷം താരങ്ങളും മറ്റ് ഒഫീഷ്യലുകളും പങ്കെടുക്കുന്ന നിശാപാര്‍ട്ടികള്‍ക്കും വിലക്ക് വന്നു.
 no cheerleaders after match parties ipl
മാത്രമല്ല, കളിക്കാര്‍ കളത്തിലും പുറത്തും കര്‍ശനമായ പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ബി സി സി ഐ നിര്‍ദ്ദേശിക്കുന്നു. കളികള്‍ക്ക് മുന്നേ കളിക്കാരും സ്റ്റാഫംഗങ്ങളും ഫോണ്‍നമ്പറടക്കമുള്ള വിവരങ്ങള്‍ ടൂര്‍ണമെന്റ് അധികൃതര്‍ക്ക് നല്‍കണം, കളിക്കാര്‍ മൈക്രോഫോണുകള്‍ ഉപയോഗിക്കരുത്, ഇയര്‍പ്ലഗുകള്‍ക്കും വിലക്ക് എന്നിങ്ങനെ പന്ത്രണ്ടോളം നിര്‍ദ്ദേശങ്ങളാണ് ഐ പി എല്‍ ക്ലീനപ്പ് പരിപാടിയുടെ ഭാഗമായി ബി സി സി ഐ മുന്നോട്ടുവച്ചിരിക്കുന്നത്.
രാത്രി പാര്‍ട്ടികള്‍ കളിക്കാരുടെ അച്ചടക്കം തകര്‍ക്കുന്നു എന്ന ആരോപണത്തിന്റെ ഭാഗമായാണ് നിരോധനത്തിന്റെ പട്ടികയില്‍ വന്നത്. വാതുവെപ്പ് സംഘങ്ങളും മറ്റും പാര്‍ട്ടികളില്‍വെച്ച് കളിക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കാറുണ്ട്. കളിക്കാരെ മാത്രമല്ല, അംപയര്‍മാരടക്കമുള്ള ഓഫീഷ്യലുകളെയും ഇത്തരത്തില്‍ ഇടനിലക്കാര്‍ കുടുക്കാറുണ്ട്.

 

No comments:

Post a Comment