Wednesday, 12 June 2013

വാഷിംഗ് മെഷീനില്‍ തുണി കഴുകുമ്പോള്‍....

തുണി കഴുകുന്ന അധ്വാനത്തെ ലഘൂകരിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീന്‍. എന്നാല്‍ പലരും പറയുന്ന ഒരു പൊതുവായ പരാതിയാണ് വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ തുണികള്‍ പെട്ടെന്നു കേടാകുന്നുവെന്നത്.
പലപ്പോഴും വേണ്ട രീതിതില്‍ ഉപയോഗിക്കാത്തതാണ് തുണികള്‍ ഇത്തരത്തില്‍ കേടാകാന്‍ ഇട വരുത്തുന്നത്. വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

tips wash cloths washing machine

എല്ലാതരം തുണികളും ഒരുമിച്ച് കഴുകരുത്. കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍, ജീന്‍സ്, ബെഡ്ഷീറ്റ് എന്നിങ്ങനെ മൂന്നു തരത്തില്‍ തുണികളെ തരം തിരിയ്ക്കാം. ഇവ വെവ്വേറെയിട്ടു കഴുകുന്നതാണ് നല്ലത്.
നിറം പോകുന്ന തുണികള്‍ മറ്റുള്ളവയ്‌ക്കൊപ്പം ഒരുമിച്ചിടരുത്.
കൂടുതല്‍ അഴുക്കുപുരണ്ട തുണികളാണെങ്കില്‍ വാഷിംഗ് മെഷീനില്‍ സോക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ നേരം വെള്ളത്തിലിട്ടു വയ്ക്കാം. എ്ന്നാല്‍ ഇത് കൂടുതല്‍ വെള്ളം ആവശ്യമുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ അഴുക്കായ തുണികള്‍ ഒരുമിച്ചു കഴുകിയെടുക്കുക.
വാഷിംഗ് മെഷീനില്‍ ഓവര്‍ ലോഡാകരുത്. ഇത് മെഷീന്‍ കേടാകാന്‍ ഇട വരുത്തും.
ഓരോ തവണ കഴുകിക്കഴിയുമ്പോഴും ഫില്‍ട്ടര്‍ തനിയ വൃത്തിയാകുന്ന സംവിധാനമുള്ള മെഷീനല്ലെങ്കില്‍ ഇത് വൃത്തിയാക്കുക.
കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍ അധികനേരം വാഷിംഗ് മെഷീനിലിട്ടു കഴുകരുത്. ഇത് തുണി കേടു വരുത്തും. ഇതനുസരിച്ച് സമയം ക്രമീകരിക്കുക.
സാറ്റിന്‍, ലേസ്, നെറ്റ് തുണികള്‍ മെഷീനില്‍ ഇടാതിരിക്കുന്നതാണ് നല്ലത്.

No comments:

Post a Comment