Wednesday, 12 June 2013

വീട്ടമ്മാര്‍ക്ക് സമയം ലാഭിക്കാം

പ്രവൃത്തി ദിനങ്ങള്‍ മിക്കവാറും വീട്ടമ്മമാര്‍ക്ക് തലവേദനയായിരിക്കും. പ്രത്യേകിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍.
വീട്ടിലെ ജോലികള്‍, കുട്ടുകളുടേയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍, ഇതിനിടയില്‍ ഓഫീസില്‍ പോകാനുള്ള പങ്കപ്പാട്. നാലു കയ്യുണ്ടെങ്കിലും പോരെന്ന അവസ്ഥ.
ഇത്തരം ടെന്‍ഷനുകള്‍ വരുത്തി വയ്ക്കുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ വേറെയും.

tips save women morning time

രാവിലെയുള്ള ഇത്തരം ധൃതികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്.
ഉണര്‍ന്നെഴുന്നേറ്റ് അടുക്കളയില്‍ വന്നാല്‍ കൂടിക്കിടക്കുന്ന പാത്രങ്ങള്‍ തലവേദന കൂട്ടൂം. രാത്രി തന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള വൃത്തിയാക്കുക. ഇത് രാവിലെയുള്ള ജോലിഭാരം ഒരു പരിധി വരെ കുറയാന്‍ സഹായിക്കും.
പിറ്റേന്ന് എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കണമെന്ന കാര്യം തലേന്നു തന്നെ തീരുമാനിക്കുക. രാവില ഫ്രിഡ്ജ് തുറന്നിരുന്ന് ആലോചിച്ചു സമയം കളയേണ്ടി വരില്ല. ഇതുപോലെ പച്ചക്കറികളും മറ്റും തലേന്നു തന്നെ അരിഞ്ഞു വയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ നല്ലത്.
സാധനങ്ങള്‍ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരു സാധനമെടുത്താല്‍ അവിടെത്തന്നെ വയ്ക്കണം. ഇത് സാധനങ്ങള്‍ അന്വേഷിച്ചു ചെലവാക്കുന്ന സമയം ലാഭിക്കാന്‍ സഹായിക്കും. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ കയ്യെത്തും ദൂരത്തു തന്നെ വയ്ക്കുക.
പോകാന്‍ നേരം വസ്ത്രം ഇസ്തിരിയിടാന്‍ ഒാടുന്നവരുണ്ട്. തലേ ദിവസം തന്നെ തുണികള്‍ ഇസ്തിരിയിട്ടു വച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂ. അവധി ദിവസങ്ങളില്‍ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു സൂക്ഷിക്കുകയുമാകാം.
എല്ലാവരുടേയും ടിഫിന്‍ ബോക്‌സുകള്‍ തലേന്നു തന്നെ കഴുകി വൃത്തിയാക്കി വയ്ക്കാം. ഇത് രാവിലത്തെ തിരക്കൊഴിവാക്കാന്‍ സഹായിക്കും.

No comments:

Post a Comment