Thursday, 13 June 2013

ഷോപ്പിംഗ് ചെലവ് കുറയ്ക്കാം

ഷോപ്പിംഗ് പലര്‍ക്കും തലവേദന പിടിച്ച പണിയാണ്. സാധനങ്ങളുടെ വിലയേറുന്നു, വരുമാനം കുറയുന്നു. പോരാത്തതിന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരുക്കുന്ന കാഴ്ചക്കെണിയില്‍ കുടുങ്ങുന്നവരും ധാരാളം.
06 19 smart shopping tips
ഷോപ്പിംഗിനു പോകുമ്പോള്‍ അധികം പണം കളയാതിരിക്കാനുള്ള ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
പോകുന്നതിനു മുന്‍പ് ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയെന്നത് വളരെ പ്രധാനമാണ്. ഓരോ സാധനവും എത്ര വീതം വേണമെന്നുള്ളതും കൃത്യമായി ലിസ്്റ്റിലുണ്ടാകണം. പണം അധികം ചെലവാകാതിരിക്കാനും ഷോപ്പിംഗ് എളുപ്പമാക്കാനും ഇത് സഹായിക്കും.
ആവശ്യമുള്ള സാധനങ്ങളും അവയുടെ ഏകദേശ വിലയും കണക്കാക്കി ഏകദേശ ബജറ്റ് തയ്യാറാക്കുക. ഈ ബജറ്റിലൊതുങ്ങുന്ന സാധനങ്ങള്‍ മാത്രം വാങ്ങുക. സാധങ്ങളുടെ വില ബജറ്റില്‍ കൂടുതലായാല്‍ അത്ര അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കുക.
ഒരു വീട്ടിലെ പലര്‍ക്കും ചിലപ്പോള്‍ പലതരം ഇഷ്ടങ്ങളായിരിക്കും. എന്നാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നത് ചിലവു കൂട്ടും. പൊതുവായി ഇഷ്ടമുള്ള സാധനങ്ങളുണ്ടെങ്കില്‍ ഇവ വാങ്ങുക.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറുമ്പോള്‍ നമ്മെ കൊതിപ്പിക്കുന്ന പല സാധനങ്ങളും കാണും. ഇവയെ ഒഴിവാക്കി ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക.
സാധനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ചിലപ്പോള്‍ പണനഷ്ടമുണ്ടാക്കും. പുതിയ സാധനങ്ങള്‍ ചിലപ്പോള്‍ നല്ലതല്ലെങ്കില്‍ വെറുതെ കളയുകയും വേണം. നല്ലതെന്ന് ഉറപ്പുള്ളവ മാത്രം വാങ്ങുക.
ചില സാധനങ്ങള്‍ക്ക് വില കുറവുണ്ടാകും. ചിലതിന്റെ കൂടെ സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നുണ്ടായിരിക്കം. ഇവ അത്യാവശ്യമാണെങ്കില്‍ മാത്രം വാങ്ങുക. അല്ലെങ്കില്‍ ഒഴിവാക്കുക.
പലപ്പോഴായി സാധനങ്ങള്‍ വാങ്ങുന്നത് പണനഷ്ടമുണ്ടാക്കും. ഇതിന് പകരം ഒരു മാസത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങുക. ഇവ കൊണ്ട് ഒരു മാസം ചെലവിടാന്‍ ശ്രമിക്കുക. തീരുമ്പോള്‍ തീരുമ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ പണം ചെലവാക്കും.
വീട്ടുചെലവുകളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുക. ഓരോ മാസവും ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു നീക്കുക.

 

No comments:

Post a Comment