Wednesday, 12 June 2013

സൗദിയില്‍ സൗന്ദര്യമത്സരം;നടത്തിപ്പുകാര്‍ പിടിയില്‍

ഷാര്‍ജ: സൗദി അറേബ്യയിലെ മത പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികള്‍ക്കായി ആഡംബര മത്സരം നടത്തിയവരെ പിടികൂടി.നൂറ് പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് രഹസ്യമായി നടത്തിയ സൗന്ദര്യമത്സരമായിരുന്നു.100 പെണ്‍കുട്ടികളില്‍ നിന്ന് സ്മാര്‍ട്ടായ സുന്ദരിയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
 tomboy pageantry raided energy drinks seized
ഒരു ഹോട്ടലില്‍ വച്ച് ബിരുദദാനച്ചടങ്ങ് എന്ന വ്യാജേനെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ നടത്തിപ്പുകാരായ സ്ത്രീയേയും പുരുഷനേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടികളെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
മത്സരം പെണ്‍കുട്ടികളെ മാത്രം പങ്കെടുപ്പിച്ചാണ പരിപാടി നടത്തിയത്. മത്‌സരാര്‍ത്ഥികള്‍ക്ക് കുടിക്കാന്‍ കരുതിയ എനര്‍ജി ഡ്രിങ്കുകളും പൊലീസ് പിടിച്ചെടുത്തു.

 

No comments:

Post a Comment