പൂക്കള്‍ കൂടുതല്‍ കാലം വാടാതിരിക്കാന്‍
പൂന്തോട്ടത്തില്‍ മാത്രമല്ലാ, വീട്ടിനുള്ളിലും ഫ്രഷായ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നവരുണ്ട്. നല്ല വിലയുള്ള പൂക്കള്‍ വാങ്ങി ഫഌവര്‍വേസിലും മറ്റും വയ്ക്കുന്നത് പെട്ടെന്ന് വാടിപ്പോകുന്നത് പണം പാഴാക്കുന്ന പോലെയാകും.അലങ്കാരത്തിന് പൂക്കള്‍ വാങ്ങുമ്പോള്‍ നീണ്ട തണ്ടോടെയുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം. ഫഌവര്‍വേസില്‍ ഇറക്കി വയ്ക്കാവുന്ന വിധത്തിലുള്ളവ വാങ്ങുകയാണ് നല്ലത്. വെള്ളം വയ്ക്കാനുള്ള സൗകര്യത്തിനാണ് ഇത്. ബാസ്‌കറ്റുകളിലും മറ്റും ലഭിക്കുന്ന പൂക്കള്‍ വെള്ളക്കുറവു കൊണ്ടുതന്ന പെട്ടെന്നു വാടിപ്പോകും.
നീണ്ട തണ്ടുള്ള റോസപ്പൂക്കളും മറ്റും തണ്ട് അല്‍പം ചരിച്ചുവെട്ടി ഫഌവര്‍വേസില്‍ അല്‍പം വെള്ളമൊഴിച്ചു വയ്ക്കാം. വെള്ളത്തില്‍ അല്‍പം പഞ്ചസാരയിടുന്നത് പൂക്കളുടെ വാട്ടം കുറയ്ക്കാന്‍ നല്ലതാണ്. ചൂടുള്ളതോ കൂടുതല്‍ തണുപ്പുള്ളതോ ആയ വെള്ളം ഫഌവര്‍വേസില്‍ ഉപയോഗിക്കരുത്.
പൂക്കള്‍ വെയിലും ചൂടും അധികം ഏല്‍ക്കാത്ത സ്ഥലം നോക്കി വേണം വയ്ക്കാന്‍. സൂര്യപ്രകാശം നേരിട്ട് പൂക്കളിലേക്ക് അടിയ്ക്കരുത്.
കൂട്ടത്തിലെ ഏതെങ്കിലും പൂക്കള്‍ ചീഞ്ഞു തുടങ്ങിയാല്‍ അത് പെട്ടെന്ന് എടുത്തു മാറ്റണം. അല്ലെങ്കില്‍ മറ്റു പൂക്കള്‍ കൂടി കേടാകും.
ഫഌവര്‍വേസില്‍ കുത്തി നിറച്ച് പൂക്കള്‍ വയ്്ക്കുന്നതും ഒഴിവാക്കണം.
ഓര്‍ക്കിഡ് പോലുള്ള പൂക്കള്‍ നോക്കി വാങ്ങിയാല്‍ കൂടുതല്‍ സമയം കേടാകാതിരിക്കും.
No comments:
Post a Comment