പാല്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ തിളപ്പിക്കണോ?
ജോലിത്തിരക്കില്‍ ആഴ്ചയവസാനം സാധനങ്ങള്‍ ഒരുമിച്ചു വാങ്ങുന്ന ശീലമായിരിക്കും പലര്‍ക്കും. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും കേടായിപ്പോകുന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഇതിനുള്ള പരിഹാരങ്ങള്‍ നോക്കൂ.
പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും. പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ മാറ്റി സൂക്ഷിക്കുക. അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.
മുളക് പെട്ടെന്ന് ചീഞ്ഞോ ഉണങ്ങിയോ പോകാിതിക്കാന്‍ ഇവയുടെ ഞെട്ടു കളഞ്ഞ് ടിന്നുകളിലിട്ട് വായു കടക്കാതെ അടച്ചു വയ്ക്കുക.
ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
പാലുല്‍പന്നങ്ങള്‍ പലതും പല തരത്തിലാണ് സൂക്ഷിക്കേണ്ടത്. പാല്‍ പായ്ക്കറ്റ് പൊട്ടിച്ചാല്‍ ഇത് തിളപ്പിച്ച് ചൂടു മുഴവനായി ആറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ബട്ടറാകട്ടെ, ഗ്ലാസ് ടിന്നിലോ ഫ്രിഡ്ജിലെ ചില്ലറിലോ സൂക്ഷിക്കുക. ചീസ് ഇതിരിക്കുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും മാറ്റി വാക്‌സ്ഡ് പേപ്പറില്‍ സൂക്ഷിക്കാം. ഇത് ഫ്രീസറിലോ ചില്ലറിലോ വയ്‌ക്കേണ്ടതില്ല.
ഒരു തവണ ഫ്രിഡ്്ജില്‍ നിന്നെടുത്തു ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്.
No comments:
Post a Comment