ഇനി ഫേസ്ബുക്കിലും ഹാഷ്ടാഗ്
ന്യൂയോര്‍ക്ക്: ട്വിറ്ററിലൂടെ ഏറെ പ്രശസ്തമായ ഹാഷ്ടാഗ് ഫേസ്ബുക്കും പരീക്ഷിക്കുന്നു. വിഷയങ്ങളെ വേര്‍തിരിച്ചറിയാനും സെര്‍ച്ചിനെ സഹായിക്കാനുമായാണ് ട്വിറ്റര്‍ ഹാഷ് ടാഗ് ഉപയോഗിക്കുന്നത്.ഒരു പ്രത്യേക വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളെ ഹാഷ് ടാഗിലൂടെ ഒന്നിച്ചു കൊണ്ടുവരാനാണ് ഫേസ്ബുക്കിന്റെ പരിപാടി. ഉദാഹരണത്തിന് ശ്രീശാന്ത് എന്ന ഹാഷ് ടാഗില്‍ ക്ലിക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഫേസ്ബുക്കിലെ പ്രധാനപ്പെട്ട ചര്‍ച്ചകളുടെ ഫീഡുകള്‍ കാണാന്‍ സാധിക്കും. ശ്രീശാന്ത് വിഷയത്തില്‍ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കും.
വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തകളും കാണാനും പ്രചോദനം ഉള്‍കൊള്ളാനുമുള്ള അവസരമാണ് ഹാഷ് ടാഗ് ഒരുക്കുന്നത്. ഫേസ്ബുക്കില്‍ കൂടുതല്‍ സെര്‍ച്ചിങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററില്‍ നിന്നു വ്യത്യസ്തമായ ഹാഷ്ടാഗുകളെ പരസ്യത്തിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക് ഭീമന്‍.
ട്രെന്‍ഡിങ് ഹാഷ് ടാഗുകളിലൂടെയും കൂടുതല്‍ വിശദമായ ഇന്‍സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലെ കുത്തക പിടിച്ചുനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്.
No comments:
Post a Comment