Wednesday, 12 June 2013

ചിക്കന്‍ കറി വയക്കും മുന്‍പ് കഴുകരുത്!

കറി വയ്ക്കും മുന്‍പ് ചിക്കന്‍ കഴുകുന്ന ശീലം ആരോഗ്യവും വൃത്തിയുമുള്ള എല്ലാവരും ചെയ്യുന്ന കാര്യം. ചിക്കന്റെ കാര്യത്തില്‍ മാത്രമല്ല, ഏതു സാധങ്ങളായാലും ഉപയോഗിക്കും മുന്‍പ് കഴുകുകയെന്നത് പണ്ടു കാലം മുതലേ മിക്കവാറും പേര്‍ പിന്‍തുടരുന്ന ശീലം.
ഹോട്ടലുകളില്‍ നിന്നും പുറമെ നിന്നും ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഈ വൃത്തി പാലിക്കപ്പെടുന്നുണ്ടോയെന്ന സംശയമാണ് പലര്‍ക്കും ഹോട്ടല്‍ ഭക്ഷണത്തോട് താല്‍പര്യം കുറയാന്‍ കാരണവും.
എന്നാല്‍ ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനഫലം. ന്യൂസ് ഡോട്ട് കോം നടത്തിയ സര്‍വെയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച പഠനഫലം പുറത്തിറക്കിയത്.
donot wash chicken cooking
ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികയകളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്. സിങ്കിലും പാത്രങ്ങളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലുമെല്ലാം ഇത്തരം രോഗാണുക്കളെത്തുന്നു. ചിക്കന്‍ മാത്രമല്ല, ടര്‍ക്കിക്കോഴി, താറാവിറച്ചി തുടങ്ങിയവയും ഇത്തരം ഫലങ്ങളുണ്ടാക്കുന്നവ തന്നെയാണ്.
ഇവയില്‍ കൂടുതലുള്ള ഈര്‍പ്പം ടിഷ്യൂപേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ചിക്കനും മറ്റ് ഇറച്ചികളും നല്ലപോലെ വേവിക്കുമ്പോള്‍ ഇവയിലെ രോഗാണുക്കള്‍ നശിക്കും. ഇതുകൊണ്ട് ഇവ കഴുകാതെ പാചകം ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നാണ് പഠനഫലം പറയുന്നത്.
പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇവ കഴുകാനുപയോഗിക്കുന്ന സ്ഥലവും പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കാനും ശ്രദ്ധിക്കണമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി ഇത് കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകാതെ ഇതിലേക്കു തന്നെ വയ്ക്കുകയുമരുത്.
ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ ഇതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചുപോവുകയും ചെയ്യും.

 

No comments:

Post a Comment