Wednesday, 12 June 2013

രുചികരം, മട്ടന്‍ സാഗ്‌വാല

 

ഇറച്ചി വിഭവങ്ങളില്‍ മട്ടനും പ്രധാന സ്ഥാനമുണ്ട്. ഹോട്ടലുകളിലെ പല വിഭവങ്ങളും വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
മട്ടന്‍ സാഗ്‌വാല എന്ന വിഭവം പല ഹോട്ടലുകളിലും നിങ്ങള്‍ കണ്ടിരിക്കും. ചീര ചേര്‍ത്തുണ്ടാക്കുന്ന ഒരു മട്ടന്‍ കറിയാണിത്. ഇതെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.
mutton saagwala recipe
മട്ടന്‍-അരക്കിലോ
ചീര-അരക്കിലോ
സവാള-2
വെളുത്തുള്ളി-5
തക്കാളി-1
പച്ചമുളക്-3
തൈര്-2 ടേബിള്‍ സ്പൂണ്‍
ക്രീം-1 ടേബിള്‍ സ്പൂണ്‍
കായം-ഒരു നുള്ള്
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
വയനയില-1
നെയ്യ്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
മട്ടന്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കുക. ചീര ഒരു പാത്രത്തില്‍ അല്‍പം വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. ചീരയും പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക.
ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കായം, വയനയില എന്നിവ ചേര്‍ക്കണം. സവാളയും വെളുത്തുള്ളിയും ഇതിലേക്കു ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് തക്കാളിയും ചേര്‍ത്ത് ഇളക്കണം.
മുകളിലെ മട്ടന്‍ കൂട്ടിലേക്ക് അരച്ചു വച്ചിരിക്കുന്ന ചീര ചേര്‍്ത്തിളക്കുക. മുളകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.
വെന്തു കഴിഞ്ഞ മട്ടനിലേക്ക് നെയ്യ്, ക്രീം എന്നിവ ചേര്‍ക്കാം.
മേമ്പൊടി
പച്ച ചീരയാണ് ഇതുണ്ടാക്കാന്‍ നല്ലത്. ചാറ് കുറുകുന്നതാണ് ഈ കറിയ്ക്കു നല്ലത്.

 

No comments:

Post a Comment