Wednesday, 12 June 2013

ഹോം വര്‍ക്ക് ചെയ്യാന്‍ കുട്ടി മടി കാണിക്കുന്നുവോ

സ്‌കൂള്‍ തുറക്കുന്നതോടെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയാണ്. പ്രത്യേകിച്ച് ഹോംവര്‍ക്കുകളുടെ കാര്യത്തില്‍.
ചില കുട്ടികളെങ്കിലും ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചെന്നു വരും. ഇത് പിന്നെ ശകാരവും അടിയും കരച്ചിലും എല്ലാമായി കലാശിക്കും.
ഹോംവര്‍ക്ക് ചെയ്യാതിരിക്കാന്‍ കുട്ടികള്‍ പല കാരണങ്ങളും പറയാറുണ്ട്. തലവേദന, വയറുവേദന എന്നിങ്ങനെ. ഇത് അപ്പാടെ തള്ളിക്കളയാതെ ഇതില്‍ സത്യവസ്ഥയുണ്ടോയെന്ന് കണ്ടെത്തണം.
വഴക്കു പറയാതെ സമാധാനത്തില്‍ കുട്ടിയെ ഹോംവര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പറഞ്ഞു മനസിലാക്കാം. വഴക്കുപറയുന്നതും തല്ലുന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
ഹോംവര്‍ക്ക് ചെയ്യാനുള്ള മടിയുടെ കാരണം കണ്ടെത്തുക. ഏതെങ്കിലും പ്രത്യേക വിഷയം ചെയ്യാനാണ് കുട്ടി മടി കാണിക്കുന്നതെങ്കില്‍ ഈ വിഷയം ബുദ്ധമുട്ടുള്ളതാകാനാണ് സാധ്യത. ഇതിന് ട്യൂഷന്‍ നല്‍കുകയോ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.
ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അടുത്തിരിക്കുന്നതും സഹായിക്കുന്നതും കുട്ടിയുടെ ഉത്സാഹവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും. കൂടെയിരിക്കുകയാണെങ്കിലും അവരെക്കൊണ്ടു തന്നെ ഹോംവര്‍ക്ക് ചെയ്യിക്കുക.
കുട്ടി പഠിക്കാനിരിക്കുമ്പോള്‍ ടിവി വയ്ക്കരുത്. അതുപോലെ ഏകാഗ്രത കിട്ടുന്ന ഒരിടത്ത് കുട്ടിക്ക് പഠനസൗകര്യമൊരുക്കുക.
കുട്ടിക്ക് പഠിക്കാനും കളിക്കാനും ടിവി കാണാനുമെല്ലാം നിശ്ചിത സമയം നിര്‍ണയിക്കുക.
ഇടയ്ക്കിടെ ക്ലാസ് ടീച്ചറുമായി സംസാരിക്കുക. കുട്ടിയുടെ പഠനനിലവാരവും മറ്റു പ്രശ്‌നങ്ങളും മനസിലാക്കാന്‍ ഇത് സഹായിക്കും.

No comments:

Post a Comment