Wednesday, 12 June 2013

പോഷകം നിറയും ചപ്പാത്തി റോള്‍

 

പല അസുഖങ്ങള്‍ക്കും അരിഭക്ഷണം കുറച്ച് ഗോതമ്പ് ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ പറയുക. അരിയേക്കാളും ഗോതമ്പിന് അല്‍പമെങ്കിലും പോഷകഗുണം കൂടുതലുണ്ടെന്നതും വാസ്തവമാണ്.
എന്നാല്‍ പലര്‍ക്കും, പ്രത്യേകിച്ച് ചില കുട്ടികള്‍ക്ക്, ചപ്പാത്തി കഴിയ്ക്കുവാന്‍ ഇഷ്ടമുണ്ടാകില്ല. ഇത്തരക്കാര്‍ക്കായി ചപ്പാത്തി റോളുകള്‍ ഉണ്ടാക്കാം. പച്ചക്കറികള്‍ ചേര്‍ത്ത് സ്വാദിഷ്ടമായ ചപ്പാത്തി റോള്‍ കുട്ടികള്‍ക്ക് സ്‌നാക്‌സായി സ്‌കൂളിലേക്കു കൊടുത്തയക്കുകയും ചെയ്യാം.
ചപ്പാത്തി റോള്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.
chapati rolls recipe
ചപ്പാത്തി-4
സവാള-1
വെളുത്തുള്ളി-2 അല്ലി
ബീന്‍സ്-6
ക്യാരറ്റ്-1
ക്യാബേജ്-അര കപ്പ്
സ്വീറ്റ് കോണ്‍-കാല്‍കപ്പ്
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാളയിട്ട് വഴറ്റുക. വെളുത്തുള്ളിയിട്ട് നല്ലപോലെ ഇളക്കുക. പച്ചക്കറികളും ചോളവുമിട്ട് നല്ലപോലെ ഇളക്കണം.
മുകളിലെ മിശ്രിതത്തിലേക്ക് മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ച് നല്ലപോലെ വേവിയ്ക്കണം.
പച്ചക്കറിക്കൂട്ട് വെന്തു കഴിഞ്ഞാല്‍ ഇത് ചപ്പാത്തിയുടെ നടുവില്‍ വച്ച് ചപ്പാത്തി റോള്‍ ചെയ്‌തെടുക്കണം. ഇതുവശവും വേണമെങ്കില്‍ അല്‍പം ബട്ടര്‍ പുരട്ടി തവയില്‍ ചൂടാക്കിയെടുക്കാം.
ഇത് സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു വയ്ക്കുക. ചൂടോടെ കഴിയ്ക്കാം.

 

No comments:

Post a Comment