നെയില്‍ പോളിഷ് റിമൂവറിന് ഉപയോഗം പലത്
ചര്‍മത്തില്‍ പറ്റിപ്പിടിച്ച പശ നീക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. പ്രത്യേകിച്ച് സൂപ്പര്‍ ഗ്ലൂ പോലുള്ളവ ചര്‍മത്തില്‍ പറ്റിപ്പിടിച്ചാല്‍ നീക്കുവാന്‍ ഇത് നല്ലതു തന്നെ. ഒരു പഞ്ഞിയില്‍ അല്‍പം നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടി പശയായ ഭാഗത്ത് നല്ലപോലെ ഉരസുക. പശ വിട്ടുപോരും.

ടൈല്‍ മഞ്ഞക്കറകള്‍ പിടിച്ച് വൃത്തികേടായെങ്കില്‍ വിഷമിക്കേണ്ട. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഇത് വൃത്തിയാക്കാന്‍ സാധിക്കും.
ചിലപ്പോള്‍ കയ്യിലും വസ്ത്രങ്ങളിലുമായ മഷി എത്ര കഴുകിയാലും മാഞ്ഞെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നെയില്‍പോളിഷ് കൊണ്ട് ഈ ഭാഗത്ത് ഉരസുന്നത് ഗുണം ചെയ്യും.
ബോര്‍ഡിലോ ഗ്ലാസിലോ മറ്റോ ആയ മാര്‍ക്കര്‍ സ്റ്റെയിന്‍ നീക്കാനും നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കാം. അല്‍പം നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഈ ഭാഗത്ത് നല്ലപോലെ തുടച്ചാല്‍ മതിയാകും.
ലോഹങ്ങളില്‍ തുരുമ്പു വരാന്‍ എളുപ്പമാണ്. ഇവിടെയും നെയില്‍ പോളിഷ് റിമൂവര്‍ ഉപകാരപ്പെടും. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തുരുമ്പു പിടിച്ച ഭാഗത്ത് നല്ലപോലെ ഉരച്ചാല്‍ തുരുമ്പ് പോകും. റേസര്‍, ബ്ലേഡ്, കത്തി തുടങ്ങിയവയിലെ തുരുമ്പു മാറ്റാനുള്ള ഒരു വഴി കൂടിയാണിത്.
No comments:
Post a Comment