Wednesday, 12 June 2013

ഗ്രീന്‍പീസ് സാന്റ്വിച്ച്

പലരുടേയും ഭക്ഷണത്തില്‍ ബ്രെഡിന് ഒരു പ്രധാന സ്ഥാനമുണ്ട്. ബ്രെഡ് കൊണ്ട് ഉണ്ടാക്കുന്ന സാന്‍വിച്ചിനും ആവശ്യക്കാരേറെയായിരിക്കും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമായ ഗ്രീന്‍പീസ് സാന്റ്വിച്ച് തയ്യാറാക്കി നോക്കൂ. പ്രാതലായും സനാക്‌സായുമെല്ലാം ഇത് ഉപയോഗിക്കാം. ഇടയക്കു കഴിയ്ക്കാവുന്ന ലഘുപലഹാരവും കൂടിയാണിത്. ഉണ്ടാക്കാനും എളുപ്പം.
green peas sandwich
ബ്രെഡ്-8 കഷ്ണം
തക്കാളി-1
ഗ്രീന്‍പീസ് വേവിച്ചത്-1 കപ്പ്
തൈര്- 2 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്-കാല്‍ടേബിള്‍ സ്പൂണ്‍
ക്യാപ്‌സിക്കം- 1ടേബിള്‍ സ്പൂണ്‍
ഫ്രഷ് ക്രീം-1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
തൈരില്‍ ക്യാപ്‌സിക്കം, ഫ്രഷ് ക്രീം, കുരുമുളകുപൊടി, ഉപ്പ്, സോസുകള്‍, ക്രീം എന്നിവ ചേര്‍ത്തിളക്കണം. വേവിച്ച ഗ്രീന്‍പീസ് അല്‍പം ഉടയ്ക്കണം. ഇതും തൈരു മിശ്രിതത്തില്‍ ചേര്‍ക്കുക.
ബ്രെഡ് അല്‍പം ബട്ടര്‍ പുരട്ടി തവയില്‍ ഇരുവശയവും ചൂടാക്കുക. തക്കാളി വട്ടത്തില്‍ അരിഞ്ഞത് നാല് ബ്രെഡ് കഷ്ണങ്ങളില്‍ വയ്ക്കുക. ഇതിനു മുകളില്‍ ഗ്രീന്‍പീസ്-തൈര് മിശ്രിതം നിരത്തണം. മറ്റൊരു കഷ്ണം ബ്രെഡ് ഇതിന് മുകളില്‍ വച്ച് തവയിലിട്ടു ഇരു ഭാഗവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കിയെടുക്കുക.
സാന്റ്വിച്ച് മേയ്ക്കറോ മൈക്രോവോവോ ഉണ്ടെങ്കില്‍ ഇതില്‍ വച്ചും ഗ്രീന്‍പീസ് സാന്റ്വിച്ച് തയ്യാറാക്കാം.

 

No comments:

Post a Comment