Wednesday, 12 June 2013

നട്‌സ് മില്‍ക് ഷേയ്ക്ക് തയ്യാറാക്കൂ

വേനല്‍ക്കാലം നമ്മെ വല്ലാതെ തളര്‍ത്തും. എന്നാല്‍ കുട്ടികളുടെ ഊര്‍ജം കൂടുന്ന സമയമാണ് വേനലെന്നു പറയാം. സ്‌കൂളുകള്‍ക്ക് നീണ്ട അവധിയായതു കൊണ്ടു തന്നെ കളിത്തിരിക്കിലായിരിക്കും എല്ലാവരും.
കളിച്ചു തളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒരു എനര്‍ജി ഡ്രിങ്ക് തയ്യാറാക്കിയാലോ, നട്‌സ് മില്‍ക് ഷേയ്ക്ക്.
കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇത് ഊര്‍ജം നല്‍കുക തന്നെ ചെയ്യും.
nuts milk shake
പാല്‍-2 ഗ്ലാസ്
ബദാം-4
പിസ്ത-48
വാള്‍നട്ട്-2
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
പഞ്ചസാര
ചോക്കലേറ്റ് സോസ്
പാല്‍ തിളപ്പിക്കുക. നട്‌സ് എല്ലാം ഒരുമിച്ചു നല്ലപോലെ പൊടിച്ചെടുക്കണം. ഇവ വറുത്തു പൊടിച്ചാല്‍ പെട്ടെന്നു പൊടിഞ്ഞു കിട്ടും. പഞ്ചസാരയും ഇവയ്‌ക്കൊപ്പം പൊടിച്ചെടുക്കാം.
തിളപ്പിച്ച പാലിന്റെ ചൂടാറുമ്പോള്‍ നട്‌സ് പൊടിച്ചത് ഇതിലേക്കു ചേര്‍ക്കാം. എലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക.
മിശ്രിതങ്ങള്‍ ചേര്‍ത്ത പാല്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് പുറത്തെടുത്ത് ചോക്ലേറ്റ് സോസ് ചേര്‍ത്ത് കുടിയ്ക്കാം.
വേണ്ടവര്‍ക്ക് ഇതില്‍ ഐസ്‌ക്രീമും ചേര്‍ക്കാം.
മേമ്പൊടി
നട്‌സ് കൂടുതലെടുത്തു വറുത്തു പൊടിച്ചു വച്ചാല്‍ അല്‍പകാലം ഇരിയ്ക്കും. ഇത് ആവശ്യത്തിനെടുത്ത് മില്‍ക് ഷേയ്ക്ക് ഉണ്ടാക്കുകയുമാകാം.

 

No comments:

Post a Comment