വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത്‌കൊന്നു

കൊല്‍ക്കത്ത:
സ്‌കൂളില്‍ നിന്നും തിരിച്ചുപോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ
കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മഴയത്ത് കുടയുമായി സഹായത്തിനെത്തിയ
അയല്‍ക്കാരനോടൊപ്പം പോയ 13കാരിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. പശ്ചിമ
ബംഗാളിലെ നാദിയയിലാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍
മാറിയാണ് സംഭവം നടന്ന നാദിയ.
നാടിനെ ഞെട്ടിച്ച ബര്‍സാത്ത് കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ട് കര്‍ഷകരാണ് മുളങ്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട ബിമല്‍ സര്‍ദാര്‍ എന്ന 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ബിമല്‍. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കൃത്യത്തില്‍ പങ്കാളികളായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. അമ്മയുടെ കൂടെയാണ് താമസം. രാത്രിയായിട്ടും കുട്ടി തിരിച്ചെത്താതിനെത്തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയ്ക്ക് 25 കിലോമീറ്റര്‍ അകലെ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. വിദേശ വനിതയും അടുത്തിടെ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നു.

No comments:
Post a Comment